Monday, May 12, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

ഇടുക്കിയിലെ പട്ടയഭൂമി ചട്ടങ്ങളിലെ ഇളവുകളും നിര്‍മ്മിതികള്‍ പിഴയീടാക്കി ക്രമീകരിക്കലും മറ്റു ജില്ലകള്‍ക്കും ബാധകമാകും

by Punnyabhumi Desk
Jan 11, 2023, 11:24 am IST
in കേരളം

തിരുവനന്തപുരം: ഇടുക്കി ജില്ലയിലെ പട്ടയഭൂമിയില്‍ 1500 ചതുരശ്ര അടി വരെയുള്ള ചെറു നിര്‍മ്മാണങ്ങളും കാര്‍ഷികാവശ്യത്തിന് അനുവദിച്ച സ്ഥലത്തിന്റെ വക മാറ്റിയുള്ള ഉപയോഗവും ക്രമപ്പെടുത്താന്‍ കൊണ്ടുവരുന്ന നിയമ ഭേദഗതി സംസ്ഥാനത്തെ മറ്റു ജില്ലകളിലും ബാധകമാക്കും. 1500 ചതുരശ്ര അടിയില്‍ കൂടുതല്‍ വിസ്തൃതിയുള്ള നിര്‍മ്മിതികള്‍ പിഴയീടാക്കി ക്രമീകരിക്കുന്നതും പരിഗണിക്കും.

പട്ടയഭൂമി, പുറമ്പോക്ക് ഭൂമി, ഏലമലക്കാട്, ജലവൈദ്യുതി പദ്ധതിയുമായി ബന്ധമുള്ള ഭൂമി എന്നിവയുമായി ബന്ധപ്പെട്ട് ഇടുക്കിയിലെ ജനങ്ങളുടെ പരാതികള്‍ക്കാണ് പരിഹാരം. 1960-ലെ ഭൂപതിവ് നിയമത്തില്‍ ഭേദഗതി വരുത്താനുള്ള ബില്‍ 23ന് തുടങ്ങുന്ന നിയമസഭാ സമ്മേളനത്തില്‍ അവതരിപ്പിക്കാനാണ് മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലെ തീരുമാനം. ഭൂപതിവ് നിയമത്തില്‍ വകമാറ്റിയുള്ള ഉപയോഗം ക്രമീകരിക്കാനുള്ള ചട്ടങ്ങളുണ്ടാക്കാന്‍ സര്‍ക്കാരിന് അധികാരം നല്‍കുന്ന വകുപ്പ് ചേര്‍ക്കും. ബന്ധപ്പെട്ട ഭൂപതിവ് ചട്ടങ്ങളും ഭേദഗതി ചെയ്യും. ഇതിന് അപേക്ഷാ ഫീസും, ക്രമപ്പെടുത്തലിന് പ്രത്യേക ഫീസും ഈടാക്കും.

ഏലമല റിസര്‍വില്‍ പതിച്ചു നല്‍കുന്നതിന് കേന്ദ്ര സര്‍ക്കാരിന്റെ അനുമതി ലഭിച്ച ഭുമിയുടെ പ്രത്യേക പട്ടിക ഉടന്‍ ലഭ്യമാക്കി, നിബന്ധനകള്‍ പാലിക്കുന്ന കൈവശങ്ങള്‍ക്ക് പട്ടയം അനുവദിക്കും. 20384.59 ഹെക്ടര്‍ ഭൂമിക്കാണ് ഇങ്ങനെ അനുമതിയുള്ളത്. 10,000ത്തോളം ഹെക്ടര്‍ ഭൂമിക്ക് പട്ടയം നല്കാനാകുമെന്നു യോഗം വിലയിരുത്തി.

പിഴയില്ലാതെ ക്രമീകരിക്കാവുന്നവ

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, തൊഴില്‍ശാലകള്‍, വാണിജ്യകേന്ദ്രങ്ങള്‍, മതപരമോ സാംസ്‌കാരികമോ വിനോദപരമോ ആയ സ്ഥാപനങ്ങള്‍, പൊതു ഉപയോഗത്തിനുള്ള നിര്‍മ്മാണങ്ങള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, ക്ലിനിക്കുകള്‍/ആരോഗ്യകേന്ദ്രങ്ങള്‍, ജുഡീഷ്യല്‍ ഫോറങ്ങള്‍, ബസ് സ്റ്റാന്റുകള്‍, റോഡുകള്‍, പൊതുജനങ്ങള്‍ വ്യാപകമായി ആശ്രയിക്കുന്ന സ്വകാര്യ സ്ഥാപനങ്ങള്‍ എന്നിവയുള്‍പ്പെടെ 2016 ലെ ഭിന്നശേഷിക്കാരുടെ അവകാശ നിയമ പ്രകാരം പൊതു കെട്ടിടങ്ങളെന്ന് നിര്‍വ്വചിച്ചിട്ടുള്ളവയെ ഉയര്‍ന്ന ഫീസില്‍ നിന്ന് ഒഴിവാക്കും.

ഇടുക്കി ജില്ലയില്‍

1.ഏലമലക്കാടുകളുടെ കുത്തകപ്പാട്ടം സാധാരണ പട്ടയമായി തരംമാറ്റി സ്വതന്ത്ര ഉപയോഗം. നിലവില്‍ ഭൂമിയുടെ അവകാശം റവന്യൂവിനും മരങ്ങളുടെ അവകാശം വനം വകുപ്പിനുമാണ്.

2.ജലവൈദ്യുത പദ്ധതികള്‍ക്കായി നീക്കിവച്ച ശേഷം ആവശ്യമില്ലെന്ന് കണ്ട് ഉപേക്ഷിച്ച പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്ക് പട്ടയം . പദ്ധതി പ്രദേശത്തിന് പുറത്ത് പത്തു ചെയിന്‍ (ഒരു ചെയിന്‍ 200മീ.) അകലത്തില്‍ മാറ്റിയിട്ടിരിക്കുന്ന പ്രദേശങ്ങളുടെ നിയന്ത്രണം മൂന്നു ചെയിനായി കുറച്ച് ഏഴു ചെയിന്‍ പ്രദേശത്തിനാണിത്.

3.വ്യാപാര സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്ന പുറമ്പോക്കില്‍ .കൃഷി ചെയ്യുന്ന റവന്യൂ ഭൂമിക്ക് പട്ടയം . കൃഷിക്കായി നല്‍കിയ പട്ടയ ഭൂമി മറ്റു കാര്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ അനുവാദം. മൂന്നാര്‍ അടക്കം എട്ടു വില്ലേജുകളിലെ പട്ടയഭൂമിയില്‍ നിലനില്‍ക്കുന്ന നിര്‍മ്മാണ നിരോധനം നീക്കും.ഇതിനായി അപേക്ഷ നല്‍കിയവര്‍ .24070.

ShareTweetSend

Related News

കേരളം

പത്മനാഭ സ്വാമി ക്ഷേത്രത്തിൽ നിന്നും കാണാതായ സ്വര്‍ണം തിരികെ ലഭിച്ചു

കേരളം

എസ്.എസ്.എല്‍.സി പരീക്ഷാഫലം: ശ്രീനീലകണ്ഠവിദ്യാപീഠത്തിന് ഇക്കുറിയും നൂറുമേനി വിജയം

കേരളം

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമര്‍പ്പിച്ചു

Discussion about this post

പുതിയ വാർത്തകൾ

പത്മനാഭ സ്വാമി ക്ഷേത്രത്തിൽ നിന്നും കാണാതായ സ്വര്‍ണം തിരികെ ലഭിച്ചു

ഓപ്പറേഷൻ സിന്ദൂറിൽ ലക്ഷ്യം വെച്ചത് ഭീകരരെ മാത്രം: പ്രതിരോധ സേന

വെടിനിർത്തലിന് പിന്നാലെ അതിർത്തിയിൽ വീണ്ടും പാകിസ്ഥാൻ്റെ പ്രകോപനം

പാകിസ്ഥാന്റെ വ്യാജ പ്രചാരണങ്ങള്‍ അടിസ്ഥാന രഹിതമെന്ന് ഇന്ത്യന്‍ പ്രതിരോധ മന്ത്രാലയം

ഭീകരാക്രമണത്തില്‍ ജമ്മു കശ്മീരില്‍ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരണം

എസ്.എസ്.എല്‍.സി പരീക്ഷാഫലം: ശ്രീനീലകണ്ഠവിദ്യാപീഠത്തിന് ഇക്കുറിയും നൂറുമേനി വിജയം

ഓപ്പറേഷന്‍ സിന്ദൂര്‍: ജെയ്ഷെ തലവന്‍ മസൂദ് അസറിന്റെ കുടുംബാംഗങ്ങള്‍ കൊല്ലപ്പെട്ടു

രാജ്യം കനത്ത സുരക്ഷയില്‍; പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ വിദേശ സന്ദര്‍ശനം മാറ്റിവെച്ചു

ഓപ്പറേഷന്‍ സിന്ദൂര്‍: പഹല്‍ഗാം ഭീകരാക്രമണത്തിനെതിരെ ഇന്ത്യയുടെ ശക്തമായ തിരിച്ചടി

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമര്‍പ്പിച്ചു

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies