തൃശൂര്‍: സേഫ് ആന്റ് സ്ട്രോംഗ് നിക്ഷേപത്തട്ടിപ്പ് കേസ് പ്രതി പ്രവീണ്‍ റാണ റിമാന്‍ഡില്‍. ജനുവരി 27 വരെയാണ് പ്രവീണ്‍ റാണയെ റിമാന്‍ഡ് ചെയ്തത്. 100 കോടിയുടെ തട്ടിപ്പ് നടന്നെന്നാണ് പ്രോസിക്യൂഷന് വാദം. തൃശൂര്‍ ജില്ലാ ജലിയിലേക്ക് പ്രവീണ്‍ റാണയെ മാറ്റും.
റാണയ്ക്കെതിരെ തൃശൂര്‍ ജില്ലയിലാകെ 36 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. തൃശൂര്‍ സ്വദേശി ഹണി തോമസിന്റെ പരാതിയിലാണ് റാണയെ അറസ്റ്റ് ചെയ്തത്. ചീറ്റിംഗ്, ബഡ്സ് ആക്ടുകള്‍ ചുമത്തിയാണ് അറസ്റ്റ്.
പ്രവീണ്‍ റാണയെ വിശദമായി ചോദ്യംചെയ്തു. താന്‍ പാപ്പരായിക്കഴിഞ്ഞെന്ന മൊഴിയാണു റാണ പോലീസിനോടു പറയുന്നതെന്നാണു സൂചന. ഒളിച്ചുതാമസിക്കാനുള്ള കാശ് കൈയിലുണ്ടായിരുന്നില്ലെന്നും കടം വാങ്ങിയാണ് ഒളിച്ചുതാമസിച്ചതെന്നും റാണ പറഞ്ഞതായാണ് വിവരം.
Discussion about this post