കാസര്‍ഗോഡ്: മഞ്ചേശ്വരം കോഴക്കേസിന് പിന്നില്‍ മുഖ്യമന്ത്രി പിണറായി വിജയനാണെന്നും കേസ് കെട്ടിച്ചമച്ചതാണെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. കാസര്‍ഗോഡ് ബിജെപി ഓഫീസില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് സുരേന്ദ്രന്റെ ആരോപണം. മുഖ്യമന്ത്രി രാഷ്ട്രീയ പകപോക്കല്‍ നടത്തുകയാണെന്നും കേസില്‍ താന്‍ അപ്പീലിന് പോയാല്‍ ഇവര്‍ നിരാശരാകുമെന്നും സുരേന്ദ്രന്‍ പറഞ്ഞു. കഴിഞ്ഞദിവസം മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസില്‍ കെ.സുരേന്ദ്രനെ ഒന്നാം പ്രതിയാക്കി ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. മഞ്ചേശ്വരത്തെ സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാന്‍ ബിഎസ്പി സ്ഥാനാര്‍ഥിയായിരുന്ന കെ.സുന്ദരയ്ക്ക് കോഴ നല്‍കിയെന്നും ഭീഷണിപ്പെടുത്തിയെന്നുമുള്ള പരാതിയിലാണ് സുരേന്ദ്രനെ ഒന്നാം പ്രതിയാക്കിയത്.













