കൊല്ലം: പോപ്പുലര്‍ ഫ്രണ്ട് കേസുമായി ബന്ധപ്പെട്ട് കൊല്ലത്ത് നടന്ന എന്‍ഐഎ റെയ്ഡില്‍ ഒരാള്‍ കസ്റ്റഡിയില്‍. ചവറ സ്വദേശി മുഹമ്മദ് സാദിഖാണ് പിടിയിലായത്.
ഇയാള്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനാണെന്നാണ് വിവരം. പോപ്പുലര്‍ ഫ്രണ്ടിന്റെ പരിപാടിയില്‍ പങ്കെടുത്തതിന്റെ തെളിവുകളും യാത്രാരേഖകളും ഇയാളുടെ വീട്ടില്‍നിന്ന് പിടിച്ചെടുത്തു. പുലര്‍ച്ചെ മൂന്നിന് അതീവ രഹസ്യമായാണ് കൊച്ചിയില്‍ നിന്നുള്ള എന്‍ഐഎ സംഘം കൊല്ലത്തെത്തിയത്. ചവറ പോലീസിന്റെ സഹായത്തോടെയാണ് റെയ്ഡ് നടന്നത്.
Discussion about this post