തൃശ്ശൂര്‍: കൊടുങ്ങല്ലൂര്‍ ശ്രീ കുരുംബ ഭഗവതി ക്ഷേത്രത്തിലെ മൂലസ്ഥാന വിഗ്രഹം തകര്‍ത്ത നിലയില്‍. പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് സംഭവം. തിരുവനന്തപുരം പാറശാല സ്വദേശി രാമചന്ദ്രനാണ് അക്രമം നടത്തിയത്. ഇയാള്‍ നഗ്നനായി ദേഹം മുഴുവന്‍ എണ്ണ തേച്ച് എത്തിയാണ് വിഗ്രഹം തകര്‍ത്തതെന്ന് പൊലീസ് പറഞ്ഞു. മാനസിക വിഭ്രാന്തിയുള്ള ആളാണ് ഇയാളെന്നാണ് സൂചന.
പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തില്‍ പ്രതിഷേധിച്ച് ഹിന്ദു ഐക്യവേദി ഇന്ന് താലൂക്ക് തല ഹര്‍ത്താല്‍ ആചരിക്കും.
Discussion about this post