തിരുവനന്തപുരം: വിവാദങ്ങള്‍ക്കൊടുവില്‍ കെ.ആര്‍. നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാന്‍ സ്ഥാനം രാജിവച്ച് സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍. തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം രാജി പ്രഖ്യാപിച്ചത്.
ഡയറക്ടര്‍ ശങ്കര്‍ മോഹന്റെ രാജിയെ പിന്തുണച്ചാണ് അടൂരും സ്ഥാനമൊഴിഞ്ഞത്. ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ജാതി വിവേചനം എന്നത് അടിസ്ഥാന രഹിതമായ ആരോപണമാണെന്നും അടൂര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ശങ്കര്‍ മോഹനെതിരേ ഉയര്‍ന്ന ആരോപണങ്ങളെല്ലാം പച്ചക്കള്ളമാണ്. ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ മുന്നേറ്റത്തിന് ആത്മാര്‍ഥമായി പരിശ്രമിച്ച വ്യക്തിയാണ് അദ്ദേഹം. അങ്ങനെയുള്ള ഒരാളെ ക്ഷണിച്ചുവരുത്തി അപമാനിക്കേണ്ടിയിരുന്നില്ലെന്നും അടൂര്‍ പറഞ്ഞു.













