തൃശൂര്‍: വ്യാഴാഴ്ച അന്തരിച്ച പ്രശസ്‌ത സംഗീത സംവിധായകന്‍ ജോണ്‍സന്റെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കരിക്കും.
ശവസംസ്‌കാരച്ചടങ്ങുകള്‍ ഇന്ന് ഉച്ചയ്ക്ക് 3.30ന് ഔദ്യോഗിക ബഹുമതികളോടെ നെല്ലിക്കുന്ന് പള്ളിയില്‍ ആരംഭിക്കും.
മലയാള ചലച്ചിത്ര ലോകത്തിലെ നിരവധി പ്രമുഖര്‍ ജോണ്‍സണ് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ചെന്നൈയിലെ ശ്രീ രാമചന്ദ്ര മെഡിക്കല്‍ കോളേജിലെത്തിയിരുന്നു.
വെള്ളിയാഴ്ച ആറരയോടെ തൃശ്ശൂര്‍ മേയര്‍ ഐ.പി. പോള്‍, ഡെപ്യൂട്ടി കളക്ടര്‍ ഇ.വി. സുശീല, സിബി മലയില്‍, സിയാദ് കോക്കര്‍, രഘുനാഥ് പലേരി, ജയരാജ് വാര്യര്‍, എസ്.എന്‍. സ്വാമി, തൃശ്ശൂര്‍ തഹസില്‍ദാര്‍ കെ.എം. പോള്‍സണ്‍, അനില്‍ ഉമ്മന്‍ എന്നിവര്‍ചേര്‍ന്ന് നെടുമ്പാശ്ശേരിയില്‍ മൃതദേഹം ഏറ്റുവാങ്ങി.
Discussion about this post