തിരുവനന്തപുരം: തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിന്റെ റണ്‍വേ അറ്റകുറ്റപ്പണികള്‍ക്കായി ബുധന്‍, വ്യാഴം ദിവസങ്ങളില്‍ അടച്ചിടും. അടുത്ത രണ്ട് ദിവസങ്ങളില്‍ ഉച്ചയ്ക്ക് 12.30 മുതല്‍ വൈകുന്നേരം 4.30 വരെയാണ് വിമാനത്താവളത്തിന്റെ റണ്‍വേ അടച്ചിടുക. ഇതോടനുബന്ധിച്ച് വിമാനങ്ങളുടെ സമയം പുനഃക്രമീകരിച്ചു. യാത്രക്കാര്‍ വിമാനക്കമ്പനികളുമായി ബന്ധപ്പെടണമെന്ന് വിമാനത്താവള അധികൃതര്‍ അറിയിച്ചു.













