തിരുവനന്തപുരം: ഹോട്ടല്‍ ജീവനക്കാര്‍ക്ക് ഹെല്‍ത്ത് കാര്‍ഡെടുക്കാന്‍ ഒരു മാസം കൂടി സാവകാശം നല്‍കി സര്‍ക്കാര്‍. ഹെല്‍ത്ത് കാര്‍ഡ് എടുക്കുന്നതിനുള്ള സമയപരിധി ഒരു മാസത്തേക്ക് കൂടി ദീര്‍ഘിപ്പിച്ചു.
എന്നാല്‍ ഇനിയൊരു അവസരം ഉണ്ടാകില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ഭക്ഷ്യസുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധമാക്കിയത്. ഹെല്‍ത്ത് കാര്‍ഡിനുളള സമയ പരിധി രണ്ടു തവണ നീട്ടി നല്കിയിരുന്നു.
ഹോട്ടല്‍ റസ്റ്റോറന്റ് സംഘടനാ പ്രതിനിധികളുടെ അഭ്യര്‍ഥന മാനിച്ചാണ് ഒരു മാസം കൂടി സാവകാശം നല്‍കുന്നത്. സംസ്ഥാനത്ത് ഭക്ഷണം പാകം ചെയ്യുന്നതും വിതരണം ചെയ്യുന്നതും വില്‍പന നടത്തുന്നതുമായ എല്ലാ സ്ഥാപനങ്ങളിലേയും ഭക്ഷ്യ വസ്തുക്കള്‍ കൈകാര്യം ചെയ്യുന്ന എല്ലാ ജീവനക്കാരും ഹെല്‍ത്ത് കാര്‍ഡ് എടുക്കേണ്ടതാണ്.













