തിരുവനന്തപുരം: തനിക്കെതിരെ ആസൂത്രിതമായ ഗൂഢാലോചന നടക്കുന്നുവെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി. ജയരാജന്‍. ആരാണ് ഗൂഢാലോചന നടത്തുന്നതെന്ന് സമയമാകുമ്പോള്‍ പറയും. കണ്ണൂരിലെ വൈദേകം റിസോര്‍ട്ടുമായി ബന്ധമില്ല. ആദായ നികുതി വകുപ്പ് ടിഡിഎസ് വിഭാഗമാണ് പരിശോധന നടത്തിയതെന്നും ജയരാജന്‍ പ്രതികരിച്ചു.
വൈദേകം റിസോര്‍ട്ട് കേന്ദ്രീകരിച്ചുള്ള വിവാദത്തിനു പിന്നാലെയാണ് ജയരാജന്റെ ഗൂഢാലോചനാ ആരോപണം. അതേസമയം റിസോര്‍ട്ടിലേത് സാധാരണ പരിശോധന മാത്രമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ പ്രതികരിച്ചു.













