തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാല പ്രമാണിച്ച് ഇന്ന് ഉച്ചമുതല്‍ തലസ്ഥാനത്ത് ഗതാഗത നിയന്ത്രണം. ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടുമുതല്‍ ചൊവ്വാഴ്ച വൈകുന്നേരം വരെ ചരക്കു വാഹനങ്ങള്‍, ഹെവി വാഹനങ്ങള്‍ എന്നിവ നഗരത്തിലേക്ക് പ്രവേശിപ്പിക്കില്ല.
ആളുകളുമായി വരുന്ന വാഹനങ്ങള്‍ ക്ഷേത്ര പരിസരത്ത് പാര്‍ക്ക് ചെയ്യാന്‍ അനുവദിക്കില്ല. വാഹനങ്ങള്‍ പോലീസ് ക്രമീകരിച്ചിരിക്കുന്ന വിവിധ ഗ്രൗണ്ടുകളില്‍ പാര്‍ക്ക് ചെയ്യാം. ഫുഡ്പാത്തില്‍ അടുപ്പുകള്‍ കൂട്ടാന്‍ അനുവദിക്കില്ലെന്നും പോലീസ് അറിയിച്ചു.













