തിരുവനന്തപുരം: പ്രത്യേക അന്വേഷണസംഘത്തിന്റെയും തീവ്രവാദവിരുദ്ധസേനയുടെയും സംയുക്തശ്രമത്തിന്റെ ഫലമായാണ് എലത്തൂര്‍ ട്രെയിന്‍ ആക്രമണത്തിലെ പ്രതിയെ പിടികൂടിയതെന്ന് ഡിജിപി അനില്‍ കാന്ത്. കേന്ദ്ര ഏജന്‍സികളുടെയും മഹാരാഷ്ട്ര പോലീസിന്റെയും സഹായത്തോടെയാണ് പ്രതിയെന്ന് സംശയിക്കുന്നയാളെ കസ്റ്റഡിയിലെടുത്തത്.
ഇയാളെ ഉടന്‍ കേരളത്തിലെത്തിക്കും. ഇയാളെ ചോദ്യം ചെയ്ത ശേഷം മാത്രമേ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകൂ എന്നും ഡിജിപി പ്രതികരിച്ചു. ചൊവ്വാഴ്ച രാത്രിയാണ് എലത്തൂരില്‍ ട്രെയിനില്‍ തീവച്ച കേസിലെ പ്രതി മഹാരാഷ്ട്രയില്‍ പിടിയിലായത്. മഹാരാഷ്ട്ര രത്നഗിരിയിലുള്ള സിവില്‍ ആശുപത്രിയില്‍ നിന്നാണ് ഇയാള്‍ അറസ്റ്റിലായത്.













