പത്തനംതിട്ട: മേടമാസ -വിഷുപൂജകള്‍ക്കായി ശബരിമല ശ്രീ ധര്‍മശാസ്താ ക്ഷേത്രനട ഇന്നു വൈകുന്നേരം അഞ്ചിന് തുറക്കും. ശനിയാഴ്ച പുലര്‍ച്ചെ ആണ് വിഷുക്കണി ദര്‍ശനം.
ഏപ്രില്‍ 19ന് രാത്രി 10ന് നട അടയ്ക്കും. വെര്‍ച്വല്‍ ക്യൂ ബുക്ക് ചെയ്ത് ഭക്തര്‍ക്ക് ദര്‍ശനത്തിനായി എത്താം. നിലയ്ക്കലില്‍ സ്‌പോട്ട് ബുക്കിംഗ് സൗകര്യമുണ്ടായിരിക്കും.













