വയനാട്: അപകീര്‍ത്തിക്കേസില്‍ ശിക്ഷിക്കപ്പെട്ടതിനെത്തുടര്‍ന്ന് എം പി സ്ഥാനത്തുനിന്ന് അയോഗ്യനാക്കപ്പെട്ടതിന് ശേഷം ആദ്യമായി രാഹുല്‍ ഗാന്ധി ഇന്ന് വയനാട്ടില്‍ എത്തുന്നു. പ്രിയങ്കാ ഗാന്ധിക്കൊപ്പമാണ് രാഹുല്‍ മണ്ഡലത്തില്‍ എത്തുന്നത്.
വൈകിട്ട് മൂന്നുമണിയ്ക്ക് സത്യമേവ ജയതേ എന്ന പേരില്‍ കല്‍പ്പറ്റയില്‍ പ്രവര്‍ത്തകരെ അണിനിരത്തി യു ഡി എഫ് റോഡ് ഷോ സംഘടിപ്പിക്കും. പാര്‍ട്ടി കൊടികള്‍ക്ക് പകരം ദേശീയ പതാകയാണ് റോഡ് ഷോയില്‍ ഉപയോഗിക്കുന്നത്. റോഡ് ഷോയെത്തുടര്‍ന്ന് സാംസ്‌കാരിക ജനാധിപത്യ പ്രതിരോധം എന്ന പേരില്‍ പൊതുസമ്മേളനം ഉണ്ടാവും.
രാഹുല്‍ ഗാന്ധിയോയൊപ്പം സംഘടനാ ചുമതലയുള്ള എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എം പി, കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍, മുസ്?ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, എ ഐ സി സി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍, പ്രതിപക്ഷനേതാവ് വി ഡി സതീശന്‍, പ കെ കുഞ്ഞാലിക്കുട്ടി, പി എം എ സലാം, മോന്‍സ് ജോസഫ് എം എല്‍ എ, എന്‍ കെ പ്രേമചന്ദ്രന്‍ എം പി, സി പി ജോണ്‍ തുടങ്ങിയ നേതാക്കള്‍ പരിപാടികളില്‍ പങ്കെടുക്കും.
Discussion about this post