കൊച്ചി: ശബരിമലയിലെ കുത്തക കരാറില്‍ വിജിലന്‍സ് അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്. കരാറുകളുമായി ബന്ധപ്പെട്ട സ്വമേധയാ എടുത്ത കേസിലാണ് കോടതി ഉത്തരവ്. വിജിലന്‍സ് എസ്പിയുടെ നേതൃത്വത്തില്‍ അന്വേഷണം നടത്തണമെന്നാണ് ദേവസ്വം ബെഞ്ച് ഉത്തരവില്‍ സൂചിപ്പിക്കുന്നത്. കഴിഞ്ഞ വര്‍ഷം നല്‍കിയ കരാര്‍ ഇടപാടുകളിലാണ് അന്വേഷണം നടത്തേണ്ടത്.
ഉദ്യോഗസ്ഥ തലത്തിലുള്ള വീഴ്ചയുണ്ടെങ്കില്‍ ശക്തമായ നടപടി സ്വീകരിക്കുമെന്നും കോടതി പറഞ്ഞു. പാര്‍ക്കിങ്, ലേലം, നാളികേര കരാര്‍ എന്നിവ വിശദമായ പരിശോധനയ്ക്ക് വിധേയമാക്കും. ദേവസ്വം ബോര്‍ഡിന് ക്ഷേത്രത്തിന്റെ സ്വത്തുക്കള്‍ സംരക്ഷിക്കാനും നിലനിര്‍ത്താനുമുള്ള ബാധ്യത ഉണ്ടെന്നും കോടതി പറഞ്ഞു.













