തിരുവനന്തപുരം: എസ്എന്‍ കോളെജ് ഗോള്‍ഡണ്‍ ജൂബിലി ഫണ്ട് തട്ടിപ്പ് കേസിലെ തുടരന്വേഷണം റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ വെള്ളാപ്പള്ളി നടേശന്‍ സുപ്രീംകോടതിയെ സമീപിക്കും. ഒരു കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചുകഴിഞ്ഞാലും പുനരന്വേഷണം നടത്താനുള്ള അവകാശം പോലീസിനുണ്ടെന്നാണ് വെള്ളാപ്പള്ളിയുടെ വാദം.
ഇക്കാര്യത്തില്‍ ഹൈക്കോടതി അനാവശ്യ ഇടപെടല്‍ നടത്തിയെന്ന വാദവും ഉന്നയിക്കും. പരാതിക്കാരനായ സുരേന്ദ്രബാബുവിന് തന്നോടുള്ള വ്യക്തിവൈരാഗ്യമാണ് കേസിന് പിന്നിലെന്നും വെള്ളാപ്പള്ളി ആരോപിച്ചു. 1999ല്‍ സുരേന്ദ്രബാബു കൂടി അംഗമായ ബോര്‍ഡ് യോഗം ജൂബിലിയുടെ മുഴുവന്‍ കണക്കുകളും അംഗീകരിച്ച് പാസാക്കിയതാണ്. പിന്നീട് 2004ല്‍ പരാതി നല്‍കുകയായിരുന്നു.
തുടരന്വേഷണ റിപ്പോര്‍ട്ട് പരിഗണിക്കാന്‍ മജിസ്ട്രേറ്റിനോട് ആവശ്യപ്പെടണമെന്നും വെള്ളാപ്പള്ളി ഹര്‍ജിയില്‍ ഉന്നയിക്കും. അപ്പീല്‍ സുപ്രീംകോടതി തള്ളിയാല്‍ മജിസ്ട്രേറ്റ് കോടതിയില്‍ വിടുതല്‍ ഹര്‍ജി നല്‍കാനാണ് നീക്കം.
Discussion about this post