തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ഫണ്ട് വകമാറ്റിയ കേസ് ഫുള്‍ ബെഞ്ചിന് വിട്ടത് വ്യത്യസ്ത അഭിപ്രായമുള്ള സാഹചര്യത്തിലാണെന്ന് ലോകായുക്ത. വിധിയില്‍ പുനപരിശോധന ആവശ്യപ്പെട്ട് പരാതിക്കാരന്‍ സമര്‍പ്പിച്ച ഹര്‍ജി ലോകായുക്ത ഇന്ന് വിശദമായി വാദം കേട്ട ശേഷം തള്ളി. ലോകായുക്തയിലും ഉപലോകായുക്തയിലും ആരാണ് ഭിന്ന വിധി പുറപ്പെടുവിച്ചതെന്ന പരാതിക്കാരന്റെ ചോദ്യത്തിന് മറുപടിയൊന്നും ലോകായുക്ത നല്‍കിയില്ല.
ലോകായുക്ത നിയമപ്രകാരമാണ് ഫുള്‍ ബഞ്ചിന് വിട്ടതെന്നും ലോകായുക്ത പറഞ്ഞു. പ്രത്യേക ഉത്തരവുകള്‍ പുറപ്പെടുവിച്ചിട്ടില്ല. ജഡ്ജിമാരുടെ നിഗമനങ്ങള്‍ ഉത്തരവായി എഴുതി കഴിഞ്ഞാല്‍ പിന്നെ റിവ്യൂ കേള്‍ക്കാന്‍ കഴിയുമോയെന്നും ലോകായുക്ത ചോദിച്ചു. വിശദമായ ഉത്തരവ് ലോകായുക്ത പിന്നീട് പുറപ്പെടുവിക്കും.
നിഗമനങ്ങളില്‍ മാറ്റമുണ്ടാകാം ഉണ്ടാകാതിരിക്കാം. പയസ്‌കുര്യാക്കോസും ജസ്ജിസ് ബഷീറും കാരണം വ്യക്തമാക്കാതെ മുമ്പ് വ്യത്യസ്ത വിധി പറഞ്ഞപ്പോള്‍ നിങ്ങള്‍ എന്തു കൊണ്ട് എതിര്‍ത്തില്ലെന്ന് ലോകായുക്ത ഹര്‍ജിക്കാരനോട് ചോദിച്ചു. മൂന്നാമത്തെ ജഡ്ജ് കൂടി കേള്‍ക്കുമ്പോള്‍ ചര്‍ച്ച നടക്കുമ്പോള്‍ എന്റെ അഭിപ്രായത്തിനും മാറ്റം വരാമെന്നും സിറിയക് ജോസഫ് പറഞ്ഞു.
അഭിഭ്രായ വ്യത്യാസമുണ്ടായാല്‍ മൂന്നംഗ ബഞ്ചിന് കൈമാറാമെന്ന് നിയമത്തില്‍ വ്യക്തമാണ്. കോടതി ഉത്തരവുണ്ട്. പിന്നെയെന്താണ് സംശയമെന്ന് ഉപലോകായുക്തയും ചോദിച്ചു. എന്തുകൊണ്ട് ഹര്‍ജിക്കാരന് സഹകരിച്ചുകൂടായെന്നും ഉപലോകായുക്ത ചോദിച്ചു. അതേസമയം ഉത്തരവ് ലഭിച്ചശേഷം ഹൈക്കോടതിയെ സമീപിക്കുന്നതടക്കം തീരുമാനിക്കുമെന്ന് ഹര്‍ജിക്കാരന്‍ ശശികുമാര്‍ വ്യക്തമാക്കി.
Discussion about this post