തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് കേസുകളുടെ കാര്യത്തില്‍ ജാഗ്രത ശക്തമാക്കണമെന്ന് ആരോഗ്യവിദഗ്ദര്‍. രാജ്യത്ത് ഈ മാസം റിപ്പോര്‍ട്ട് ചെയ്ത കേസുകളില്‍ കേരളം ഏറെ മുന്നിലാണ്. കേരളത്തില്‍ നിലവില്‍ ആക്റ്റീവ് രോഗികളുടെ എണ്ണം 16308 ആണ്. തൊട്ടുമുന്നിലുള്ള മാസം മാര്‍ച്ച് 1ന് ഇത് വെറും 475 ആയിരുന്നു. പൊടുന്നനെയാണ് കുതിച്ച് കയറിയത്. ഏപ്രിലില്‍ കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്ത് കേസുകളുടെ പകുതി മാത്രമാണ് തൊട്ടുപിന്നിലുള്ള മഹാരാഷ്ട്രയില്‍ റിപ്പോര്‍ട്ട് ചെയ്തത്.കേരളം 16,000 കടന്നെങ്കില്‍ മഹാരാഷ്ട്രയില്‍ എണ്ണായിരത്തിലധികം. ആള്‍ക്കൂട്ടവും തിരക്കും കൂടുന്ന ഉത്സവകാലങ്ങളില്‍ കോവിഡ് കേസുകള്‍ കൂടാറുണ്ടെന്നതാണ് കേരളത്തിലെ സ്ഥിതി. പെരുന്നാളും വിഷുവും ഒന്നിച്ചെത്തുമ്പോള്‍ കൂടുതല്‍ ജാഗ്രത പാലിക്കണം.
മാസ്‌ക് ധരിക്കുന്നതിനായി പ്രായമായവരും ഗര്‍ഭിണികളും മറ്റുരോഗമുള്ളവരും ഉള്ള വീടുകളിലും ആശുപത്രികളിലുമാണ് നിര്‍ബന്ധമാക്കിയിട്ടുള്ളത്.













