തിരുവനന്തപുരം: ഡോ. ബി.ആര്‍.അംബേദ്കര്‍ ജയന്തി പ്രമാണിച്ച് സംസ്ഥാനത്തെ എല്ലാ കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും ഏപ്രില്‍ 14 വെള്ളിയാഴ്ച അവധിയായിരിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷേമ ഏകോപനസമിതി അറിയിച്ചു. സംസ്ഥാന സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് അംബേദ്കര്‍ ജയന്തി പ്രമാണിച്ച് വെള്ളിയും വിഷു പ്രമാണിച്ച് ശനിയും അവധിയാണ്.













