തിരുവനന്തപുരം: കേരളത്തിനുള്ള വന്ദേഭാരത് എക്സ്പ്രസ് ട്രെയിന്‍ ഇന്നു വൈകുന്നേരം കൊച്ചുവേളിയിലെത്തിക്കും. വ്യാഴാഴ്ച രാത്രി 11.15 ഓടെയാണ് ചെന്നൈയില്‍നിന്നും ട്രെയിന്‍ പാലക്കാട്ടേയ്ക്ക് തിരിച്ചത്. 16 കോച്ചുകളാണ് ട്രെയിനിലുള്ളത്. 160 കിലോമീറ്ററാണ് വന്ദേ ഭാരത് ട്രെയിന്റെ വേഗതയെങ്കിലും കേരളത്തില്‍ ഈ സ്പീഡ് ഉണ്ടാകില്ല. 110 കിലോമീറ്റര്‍ വരെ വേഗത ലഭിക്കും.
തിരുവനന്തപുരത്തുനിന്ന് കോഴിക്കോട് വരെ പരീക്ഷണ ഓട്ടം നടത്തിയ ശേഷമാണ് ട്രെയിന്‍ ഫ്ലാഗ് ഓഫ് ചെയ്യുക. 25ന് പ്രധാനമന്ത്രി ട്രെയിന്‍ ഫ്ലാഗ് ഓഫ് ചെയ്യും. തിരുവനന്തപുരത്തുനിന്ന് കണ്ണൂരിലേയ്ക്കാണ് സര്‍വീസ്.
കേരളാ വന്ദേഭാരത് ട്രെയിന്റെ ടീസര്‍ റെയില്‍വേ ഉടന്‍ പുറത്തിറക്കും. റെയില്‍വേയുടെ ഔദ്യോഗിക ട്വിറ്റര്‍ പേജിലും പ്രധാനമന്ത്രിയുടെ പേജിലുമായി ടീസര്‍ റിലീസ് ചെയ്യും. ട്രെയിനിന്റെ സ്റ്റോപ്പുകളും ചാര്‍ജും സംബന്ധിച്ചുള്ള കൃത്യമായ വിവരങ്ങള്‍ ടീസറിലുണ്ടാകും.
Discussion about this post