Wednesday, May 27, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

എലത്തൂര്‍ ട്രെയിന്‍ തീവെപ്പ്: പ്രതി അതിതീവ്ര മൗലികവാദിയാണെന്ന് എഡിജിപി

by Punnyabhumi Desk
Apr 17, 2023, 07:19 pm IST
in കേരളം

കോഴിക്കോട്: എലത്തൂര്‍ ട്രെയിന്‍ തീവെപ്പ് ഭീകരാക്രമണ കേസിലെ പ്രതി അതിതീവ്ര മൗലികവാദിയാണെന്ന് എഡിജിപി എം ആര്‍ അജിത് കുമാര്‍. തീവയ്പ് നടന്നത് കൃത്യമായ ആസൂത്രണത്തോടെയാണെന്നും അദ്ദേഹം പറഞ്ഞു. കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് പ്രതിക്കെതിരെ യുഎപിഎ ചുമത്തിയത്. പ്രതി കൃത്യത്തിനായി പുറപ്പെട്ട് രത്നഗിരിയില്‍ നിന്ന് പിടികൂടുന്നത് വരെയുള്ള കൃത്യമായ വിവരങ്ങളും എല്ലാ തെളിവുകളും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ടെന്നും എഡിജിപി വ്യക്തമാക്കി.

നാളിതുവരെയുള്ള അന്വേഷണത്തില്‍ ഷാരൂഖ് സെയ്ഫിയാണ് കുറ്റം ചെയ്തതെന്ന് വ്യക്തമായി തെളിഞ്ഞിട്ടുണ്ട്. എല്ലാ തെളിവുകളും ലഭിച്ചിട്ടുണ്ട്. അതിതീവ്രസ്വഭാവമുള്ള ആളായിരുന്നു ഷാരൂഖ്. സാക്കിര്‍ നായ്ക്, ഇസ്രാ അഹമ്മദ് തുടങ്ങി മൗലികവാദികളായ ആളുകളുടെ വീഡിയോകള്‍ കാണുന്ന ശീലമുണ്ടായിരുന്നു. ഷാരൂഖ് വരുന്ന പ്രദേശത്തിന് ചില പ്രത്യേകതകളുണ്ട്. ആക്രമണത്തിനായി കൃത്യമായ ആസൂത്രണത്തോടെയാണ് പ്രതി കേരളത്തില്‍ വന്നതെന്നും എഡിജിപി പറഞ്ഞു.

റെയില്‍വേ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസാണെങ്കിലും പിന്നീട് പ്രത്യേക അന്വേഷണ സംഘം വിപുലമായ രീതിയിലാണ് അന്വേഷണം നടത്തിയത്. കേന്ദ്ര അന്വേഷണ ഏജന്‍സികളുമായും മറ്റ് സംസ്ഥാനങ്ങളുമായും ബന്ധപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ ലഭിച്ച വിവരങ്ങള്‍ വിശദമായി പരിശോധിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രതിക്കെതിരെ യുഎപിഎ ചുമത്തിയത്. സംഭവം നടന്ന് രണ്ടാഴ്ച മാത്രമേ ആയിട്ടുള്ളൂ. വിശദമായ അന്വേഷണം നടക്കുകയാണ്. പാലക്കാട് സുഹൃത്തുള്ളതായി ശ്രദ്ധയില്‍പ്പെട്ടിട്ടില്ല. ശാസ്ത്രീയ രീതിയിലുള്ള എല്ലാ തെളിവുകളും ശേഖരിച്ചിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് മറ്റാരെങ്കിലും നീരീക്ഷണത്തിലുണ്ടോ എന്ന ചോദ്യത്തിന് അത്തരം കാര്യങ്ങള്‍ ഇപ്പോള്‍ വെളിപ്പെടുത്താനാകില്ലെന്നുമായിരുന്നു എഡിജിപിയുടെ മറുപടി.

യുഎപിഎ സെക്ഷന്‍ 15 പ്രകാരമുള്ള ഭീകരപ്രവര്‍ത്തനം നടത്തിയതിന്റെ അടിസ്ഥാനത്തിലാണ്, വധശിക്ഷ വരെ ലഭിക്കാവുന്ന പതിനാറാം വകുപ്പ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്. തീവയ്പ് നടന്ന് രണ്ടാഴ്ചയ്ക്ക് ശേഷമാണ് യുഎപിഎ വകുപ്പ് ചേര്‍ക്കുന്നത്. ഇതോടെ കേസന്വേഷണം എന്‍ഐഎ ഏറ്റെടുക്കും.

ShareTweetSend

Related News

കേരളം

എസ്‌.പി.സി. കേഡറ്റുകൾ ‘ഓപ്പറേഷൻ തൂഫാനി’ൻ്റെ ബ്രാൻഡ് അംബാസഡർമാർ: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

കേരളം

ബ്രഹ്മശ്രീ നീലകണ്ഠ ഗുരുപാദരുടെ 61-ാം മഹാസമാധി വാര്‍ഷികം 26, 27 തീയതികളില്‍

കേരളം

സില്‍വര്‍ ലൈന്‍ പദ്ധതിയുമായ ബന്ധപ്പെട്ട എല്ലാ വിജ്ഞാപനവും റദ്ദാക്കിയെന്ന് മുഖ്യമന്ത്രി വി.ഡി.സതീശന്‍

Discussion about this post

പുതിയ വാർത്തകൾ

എസ്‌.പി.സി. കേഡറ്റുകൾ ‘ഓപ്പറേഷൻ തൂഫാനി’ൻ്റെ ബ്രാൻഡ് അംബാസഡർമാർ: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

ബ്രഹ്മശ്രീ നീലകണ്ഠ ഗുരുപാദരുടെ 61-ാം മഹാസമാധി വാര്‍ഷികം 26, 27 തീയതികളില്‍

സില്‍വര്‍ ലൈന്‍ പദ്ധതിയുമായ ബന്ധപ്പെട്ട എല്ലാ വിജ്ഞാപനവും റദ്ദാക്കിയെന്ന് മുഖ്യമന്ത്രി വി.ഡി.സതീശന്‍

കെഎസ്ആര്‍ടിസിയില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര: നാളെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് സര്‍ക്കാര്‍

മുഖ്യമന്ത്രിയായി അധികാരമേറ്റ വി.ഡി സതീശന് ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

കേരളത്തിന്റെ മുഖ്യമന്ത്രിയായി വി.ഡി.സതീശന്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

എസ്.എസ്.എല്‍.സി പരീക്ഷാഫലം: ശ്രീനീലകണ്ഠവിദ്യാപീഠത്തിന് ഇക്കുറിയും നൂറുമേനി വിജയം

വി ഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച നടക്കും

കുവൈറ്റിലെ ഇന്ത്യയുടെ പ്രഥമ വനിതാ അംബാസഡറായി പരമിത ത്രിപാഠി ചുമതലയേറ്റു

പ്രമുഖ ചലച്ചിത്ര നടന്‍ സന്തോഷ്.കെ.നായര്‍ വിടവാങ്ങി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies