തിരുവനന്തപുരം: കിഴക്കേക്കോട്ടയില്‍ വന്‍ തീപിടിത്തം. ബസ് സ്റ്റാന്‍ഡിന് സമീപത്തെ കടയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചതാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. പന്ത്രണ്ടുമണിയോടെയായിരുന്നു സംഭവം നടന്നത്. ഫയര്‍ ഫോഴ്സ് സ്ഥലത്തെത്തി ഏറെ നേരത്തെ ശ്രമത്തിനുശേഷം തീ നിയന്ത്രണവിധേയമാക്കി.
തീപിടിത്തത്തില്‍ നാല് കടകള്‍ പൂര്‍ണമായി കത്തി നശിച്ചു. സമീപത്തെ കടകളിലെ ആളുകളെ ഒഴിപ്പിച്ചു. നാട്ടുകാരും തൊഴിലാളികളും ഫയര്‍ ഫോഴ്സിനെ സഹായിക്കാനെത്തി. ഒരു ഷവര്‍മ കടയിലാണ് തീപിടിത്തമുണ്ടായതെന്നും ഇതിന് സമീപത്തെ കടകളിലേയ്ക്ക് തീപടരുകയായിരുന്നെന്നുമാണ് വിവരം. കടയിലുണ്ടായിരുന്ന മൂന്ന് ഗ്യാസ് സിലിണ്ടറുകളിലൊന്ന് പൊട്ടിത്തെറിക്കുകയായിരുന്നു.
പ്രദേശത്താകെ പുക നിറഞ്ഞതു കാരണം തീ അണയ്ക്കുന്നതില്‍ പ്രതിസന്ധി നേരിട്ടിരുന്നു. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഫയര്‍ ഫോഴ്സും പൊലീസും കൃത്യസമയത്ത് സ്ഥലത്തെത്തി പ്രവര്‍ത്തിച്ചതിനാല്‍ വലിയ അപകടം ഒഴിവാക്കാന്‍ സാധിച്ചെന്നും തീ നിയന്ത്രണവിധേയമായെന്നും സ്ഥലം സന്ദര്‍ശിച്ച മന്ത്രി ആന്റണി രാജു അറിയിച്ചു. മന്ത്രി വി ശിവന്‍കുട്ടിയും സ്ഥലത്തെത്തി.
Discussion about this post