തിരുവനന്തപുരം: വന്ദേഭാരത് ട്രെയിന്‍ ഉദ്ഘാടനത്തോട് അനുബന്ധിച്ച് 25ന് കേളത്തിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി തെരഞ്ഞെടുക്കപ്പെട്ട സ്‌കൂള്‍ വിദ്യാര്‍ഥികളുമായി സംവദിക്കും. വിദ്യാര്‍ഥികളെ തെരഞ്ഞെടുത്ത് അവരുടെ പേരുവിവരങ്ങള്‍ നല്കാന്‍ സ്‌കൂള്‍ അധികൃതര്‍ക്ക് അറിയിപ്പ് ലഭിച്ചു.
സ്‌കൂളുകളില്‍ കലാരംഗങ്ങളില്‍ ഉള്‍പ്പെടെ മികവ് തെളിയിച്ച വിദ്യാര്‍ഥികളില്‍നിന്നു തെരഞ്ഞെടുക്കപ്പെട്ടവരുടെ ലിസ്റ്റ് നല്കാനാണ് റെയില്‍വേ ആവശ്യപ്പെട്ടിട്ടുള്ളത്. വന്ദേഭാരത് ട്രെയിന്‍ ഉദ്ഘാടന യാത്രയിലും ഈ തെരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് യാത്ര ചെയ്യാന്‍ അവസരം നല്കുമെന്നും സ്‌കൂളുകള്‍ക്ക് അയച്ച കത്തില്‍ വ്യക്തമാക്കുന്നു.
12 മുതല്‍ 18 വരെ പ്രായപരിധിയിലുള്ള വിദ്യാര്‍ഥികളില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ഥികള്‍ക്കാണ് പ്രധാനമന്ത്രിയുമായി സംവദിക്കാനും വന്ദേഭാരത് ട്രെയിനില്‍ യാത്രചെയ്യാനും അവസരമൊരുങ്ങുന്നത്.
Discussion about this post