തിരുവനന്തപുരം: സംസ്ഥാനത്ത് എസ്എസ്എല്‍സി പരീക്ഷാഫലം മെയ് 20ന് പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി. മെയ് 25നാണ് പ്ലസ്ടു പരീക്ഷാഫലം പ്രഖ്യാപിക്കുക.
സംസ്ഥാനത്ത് ജൂണ്‍ ഒന്നിന് തന്നെ സ്‌കൂള്‍ തുറക്കും. ഇതുമായി ബന്ധപ്പെട്ട് വിപുലമായ പരിപാടി ആവിഷ്‌കരിച്ചിട്ടുണ്ട്. പാഠപുസ്തകം 80 ശതമാനം എത്തിക്കഴിഞ്ഞെന്നും ഇത്തവണ ഗ്രേസ് മാര്‍ക്ക് ഉണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.













