തിരുവനന്തപുരം: സംസ്ഥാനത്ത് അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. പാലക്കാട്, കോട്ടയം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം എന്നീ ജില്ലകളിലാണ് സാധാരണയേക്കാള്‍ കൂടുതല്‍ താപനില ഉയരാന്‍ സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. പാലക്കാട്(39°C ), കോട്ടയം(37°C), ആലപ്പുഴ(37°C), കൊല്ലം(37°C), തിരുവനന്തപുരം(36°C) എന്നിങ്ങനെയാണ് താപനില ഉയരാന്‍ സാദ്ധ്യത. ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം 2023 ഏപ്രില്‍ 24ന് (ഇന്ന്) ആണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മലയോര മേഖല ഒഴികെ, ഈ ജില്ലകളില്‍ ചൂടു കനത്ത കാലാവസ്ഥയ്ക്ക് സാദ്ധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
Discussion about this post