തിരുവനന്തപുരം: ബിജെപിക്ക് ദക്ഷിണേന്ത്യയില്‍ മാറ്റത്തിനുള്ള സമയമാണിതെന്നും വൈകാതെ തന്നെ കേരളവും ബിജെപി ഭരിക്കുമെന്ന് ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് പറഞ്ഞു. ബിജെപി ജില്ലാ കാര്യാലയമായ മാരാര്‍ജി ഭവന്‍ സന്ദര്‍ശിക്കുകയായിരുന്നു പ്രമോദ് സാവന്ത്. കേരളത്തിലെ ബിജെപി പ്രവര്‍ത്തകര്‍ പൊതുപ്രവര്‍ത്തനത്തിനിടെ ഒരുപാട് ത്യാഗം സഹിക്കുന്നു. ഒരു എംഎല്‍എ പോലും ഇല്ലെങ്കിലും ബിജെപി പ്രവര്‍ത്തകര്‍ കേരളത്തിനായി കഠിനമായി പ്രവര്‍ത്തിക്കുകയാണ്. സമീപഭാവിയില്‍ ബിജെപി കേരളം ഭരിക്കുമെന്ന് തനിക്കുറപ്പുണ്ടെന്നും പ്രമോദ് സാവന്ത് വ്യക്തമാക്കി.
Discussion about this post