Saturday, May 23, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

അരിക്കൊമ്പന്‍ ദൗത്യം: ആനയെ കണ്ടെത്താനായില്ല

by Punnyabhumi Desk
Apr 28, 2023, 05:01 pm IST
in കേരളം

ഇടുക്കി : ഇന്നു പുലര്‍ച്ചെ നാലിനാരംഭിച്ച അരിക്കൊമ്പന്‍ ദൗത്യം ഇന്ന് താല്‍ക്കാലികമായി അവസാനിപ്പിച്ചു. രാവിലെ മുതല്‍ തിരച്ചില്‍ നടത്തിയെങ്കിലും ആനയെവിടെയെന്ന് കണ്ടെത്താന്‍ വനംവകുപ്പിന് കഴിഞ്ഞില്ല. ഇതോടെ ഉച്ചയോടെ ഉദ്യോഗസ്ഥ സംഘത്തോട് മടങ്ങാന്‍ വനംവകുപ്പ് നിര്‍ദ്ദേശം നല്‍കുകയായിരുന്നു. ഇതനുസരിച്ച് ഒരു സംഘം മടങ്ങുകയായിരുന്നു. നാളെ വീണ്ടും ദൗത്യം തുടരും.

ഇടുക്കി ചിന്നക്കനാല്‍ മേഖലയില്‍ നാശം വിതയ്ക്കുന്ന അരിക്കൊമ്പനെ കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് ദൗത്യസംഘമെന്ന് വനംമന്ത്രി എ കെ ശശീന്ദ്രന്‍ വിശദീകരിച്ചു. ദൗത്യസംഘം സ്വതന്ത്രമായി പ്രവര്‍ത്തിക്കും. ചൂട് കൂടുതലായതുകൊണ്ടാകാം ഇന്ന് ആനയെ കണ്ടെത്താനാകാതിരുന്നതെന്നാണ് കരുതുന്നത്. ദൗത്യത്തില്‍ നിന്ന് പിന്മാറാന്‍ വനം വകുപ്പ് തീരുമാനിച്ചിട്ടില്ല. ആനയെ കണ്ടെത്തി മയക്കുവെടിവെക്കാനുള്ള ശ്രമം തുടരും. കോടതി ഇടപെട്ടില്ലായിരുന്നെങ്കില്‍ അരിക്കൊമ്പനെ നേരത്തെ പിടിക്കാമായിരുന്നുവെന്നും വനംമന്ത്രി വിശദീകരിച്ചു.

വനംവകുപ്പ് ഉദ്യോഗസ്ഥരടക്കം 150 ലേറെ പേരാണ് ചിന്നക്കനാലില്‍ ജനജീവിതം ദുസ്സഹമാക്കി നാശം വിതച്ച അരിക്കൊമ്പനെ സ്ഥലം മാറ്റാനുള്ള ദൗത്യസംഘത്തിലുള്ളത്. പുലര്‍ച്ചെ നാല് മണിയോടെ ആരംഭിച്ച തിരച്ചിലില്‍ അരിക്കൊമ്പന്‍ എന്ന് കരുതുന്ന ആനയെ കണ്ടെങ്കിലും പിന്നീട് ഇത് കാടിനുള്ളിലേക്ക് പ്രവേശിക്കയായിരുന്നു. ചൂടു കനത്തതിനാല്‍ ആനയെ കണ്ടെത്തി വെടിവെച്ചു മയക്കി മറ്റൊരിടത്തേക്ക് മാറ്റാനുള്ള സാധ്യത മങ്ങിയതോടെയാണ് ദൗത്യം അവസാനിക്കാന്‍ തീരുമാനിച്ചത്.

ShareTweetSend

Related News

കേരളം

ബ്രഹ്മശ്രീ നീലകണ്ഠ ഗുരുപാദരുടെ 61-ാം മഹാസമാധി വാര്‍ഷികം 26, 27 തീയതികളില്‍

കേരളം

സില്‍വര്‍ ലൈന്‍ പദ്ധതിയുമായ ബന്ധപ്പെട്ട എല്ലാ വിജ്ഞാപനവും റദ്ദാക്കിയെന്ന് മുഖ്യമന്ത്രി വി.ഡി.സതീശന്‍

കേരളം

കെഎസ്ആര്‍ടിസിയില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര: നാളെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് സര്‍ക്കാര്‍

Discussion about this post

പുതിയ വാർത്തകൾ

ബ്രഹ്മശ്രീ നീലകണ്ഠ ഗുരുപാദരുടെ 61-ാം മഹാസമാധി വാര്‍ഷികം 26, 27 തീയതികളില്‍

സില്‍വര്‍ ലൈന്‍ പദ്ധതിയുമായ ബന്ധപ്പെട്ട എല്ലാ വിജ്ഞാപനവും റദ്ദാക്കിയെന്ന് മുഖ്യമന്ത്രി വി.ഡി.സതീശന്‍

കെഎസ്ആര്‍ടിസിയില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര: നാളെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് സര്‍ക്കാര്‍

മുഖ്യമന്ത്രിയായി അധികാരമേറ്റ വി.ഡി സതീശന് ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

കേരളത്തിന്റെ മുഖ്യമന്ത്രിയായി വി.ഡി.സതീശന്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

എസ്.എസ്.എല്‍.സി പരീക്ഷാഫലം: ശ്രീനീലകണ്ഠവിദ്യാപീഠത്തിന് ഇക്കുറിയും നൂറുമേനി വിജയം

വി ഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച നടക്കും

കുവൈറ്റിലെ ഇന്ത്യയുടെ പ്രഥമ വനിതാ അംബാസഡറായി പരമിത ത്രിപാഠി ചുമതലയേറ്റു

പ്രമുഖ ചലച്ചിത്ര നടന്‍ സന്തോഷ്.കെ.നായര്‍ വിടവാങ്ങി

ബിജെപി നേടിയ ഉജ്ജ്വല വിജയത്തിന് അഭിനന്ദനം അറിയിച്ച് പ്രധാനമന്ത്രി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies