തിരുവനന്തപുരം: സംസ്ഥാനത്തെ പിജി വിദ്യാര്‍ഥികളുടെയും ഹൗസ് സര്‍ജന്‍മാരുടെയും പ്രശ്‌നങ്ങള്‍ പഠിച്ച് പരിഹരിക്കാനായി സമിതി രൂപികരിക്കാന്‍ തീരുമാനിച്ചതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ആരോഗ്യവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയുടെ കീഴിലാണ് സമിതി രൂപികരിക്കുന്നത്.
വിവിധ സമിതികള്‍ രൂപികരിച്ച് കൃത്യമായ സമയത്ത് ആവശ്യമായ ഉത്തരവുകള്‍ ഇറക്കാനും റെസിഡന്‍ഷ്യല്‍ പരിപാടികള്‍ക്കടക്കം മാനുവല്‍ തയ്യാറാക്കി ഇറക്കാനുമുള്ള നിര്‍ദേശമാണ് നല്‍കിയിരിക്കുന്നത്. ഒരു മാസത്തിനകം റിപ്പോര്‍ട്ട് നല്‍കാനും സമിതിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഡോക്ടര്‍മാരുടെ വേതനം, ആഴ്ചയിലെ ഒരു ദിവസത്തെ അവധി തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് സമിതി പരിശോധിക്കും.
മെഡിക്കല്‍ കോളേജുകളില്‍ തിരക്ക് നിയന്ത്രിക്കാനുള്ള നിര്‍ദേശവും ഒപ്പം വച്ചിട്ടുണ്ട്. വാര്‍ഡുകളില്‍ രോഗിക്കൊപ്പം കൂട്ടിരിപ്പ് ഒരാള്‍ മാത്രം, അത്യാഹിത വിഭാഗത്തില്‍ രണ്ടുപേര്‍ മാത്രം എന്ന നിലയില്‍ നിയന്ത്രിച്ചിട്ടുണ്ട്.
Discussion about this post