ബംഗളൂരു: കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ ആദ്യ മണിക്കൂറിലെ ഫലം പുറത്ത് വരുമ്പോള്‍ കേവലഭൂരിക്ഷം കഴിഞ്ഞ് ലീഡ് നിലനിര്‍ത്തി കോണ്‍ഗ്രസ്. ബി ജെ പി തങ്ങളുടെ ശക്തി കേന്ദ്രങ്ങളില്‍ പോലും വന്‍ തിരിച്ചടിയാണ് നേരിട്ടത്.
അതേസമയം, ആദ്യ ഫലസൂചനകള്‍ പുറത്തുവരുമ്പോള്‍ മുന്‍പ് പരാജയപ്പെട്ട 20 ഓളം സീറ്റുകളില്‍ കോണ്‍ഗ്രസ് വന്‍ ലീഡ് നിലനിര്‍ത്തുന്നുണ്ട്. ബംഗളൂരു നഗരമേഖലയില്‍ ബി ജെ പി – കോണ്‍ഗ്രസ് പോരാട്ടം ഒപ്പത്തിനൊപ്പമാണ്. കിട്ടൂര്‍ കര്‍ണാടക, സെന്‍ട്രല്‍ കര്‍ണാടക അടക്കം അഞ്ച് മേഖലയിലും കോണ്‍ഗ്രസ് വ്യക്തമായ ലീഡ് നിലനിര്‍ത്തുന്നു. കോണ്‍ഗ്രസ് അംഗങ്ങള്‍ കെ പി സി സി ആസ്ഥാനത്ത് ഇപ്പോള്‍ തന്നെ ആഘോഷം തുടങ്ങി.
കോണ്‍ഗ്രസ് നേതാക്കളായ ഡി കെ ശിവകുമാര്‍, സിദ്ധരാമയ്യ എന്നിവര്‍ ലീഡ് നിലയില്‍ മുന്നിലുണ്ട്. എന്നാല്‍ മുന്‍ മുഖ്യമന്ത്രിമാരായ ജഗദീഷ് ഷെട്ടര്‍, എച്ച് ഡി കുമാരസ്വാമി എന്നിവര്‍ പിന്നിലാണ്. കോണ്‍ഗ്രസ് 44ശതമാനം, ബിജെപി 34ശതമാനം, ജെഡിഎസ് 10ശതമാനം എന്നിങ്ങനെയാണ് ഇതുവരെയുള്ള വോട്ട് ശതമാനം. ജെഡിഎസിന്റെ ലീഡ് ഉയരുന്നുണ്ട്. ബി ജെ പിയില്‍ നിന്ന് കോണ്‍ഗ്രസിലെത്തിയ മുന്‍ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടര്‍ 1900 വോട്ടുകള്‍ക്ക് പിന്നിലാണെന്നാണ് ഇപ്പോള്‍ കിട്ടുന്ന വിവരം.
Discussion about this post