ആലപ്പുഴ: സംഭരിച്ച നെല്ലിന്റെ പണം നല്കാത്തത് ഉള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍ ഉന്നയിച്ച് സംസ്ഥാന സര്‍ക്കാരിനെതിരേ കര്‍ഷകര്‍ പ്രക്ഷോഭത്തിലേക്ക്. പത്തനംതിട്ട, കോട്ടയം ജില്ലകളിലേയും കുട്ടനാട്ടിലേയും പാടശേഖരസമിതികള്‍ ചേര്‍ന്ന് രൂപീകരിച്ച സംയുക്ത നെല്‍ കര്‍ഷക സംരക്ഷണ സമിതിയുടെ നേതൃത്വത്തിലാണ് പ്രക്ഷോഭം. 18 ന് മങ്കൊമ്പിലെ പാഡി ഓഫീസിന് മുന്നില്‍ കര്‍ഷക സംഗമം നടത്തും.
345 കോടി രൂപയാണ് ആലപ്പുഴ ജില്ലയില്‍ മാത്രം സപ്ലൈകോ കര്‍ഷകര്‍ക്ക് നല്കാനുള്ളത്. നെല്‍ വില വായ്പയായി നല്‍കുന്ന സമ്പ്രദായം അവസാനിപ്പിക്കുക, കൈകാര്യം ചെലവ് പൂര്‍ണമായി സര്‍ക്കാര്‍ നല്‍കുക, കിഴിവ് അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങളും കര്‍ഷകര്‍ ഉന്നയിക്കുന്നു.
Discussion about this post