തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും. ഉച്ചകഴിഞ്ഞ് മൂന്നിന് പിആര്‍ ചേംബറില്‍ വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടിയാണ് പരീക്ഷാഫലം പ്രഖ്യാപിക്കുക. കോവിഡ് വ്യാപനകാലത്ത് ഒഴിവാക്കിയ വിദ്യാര്‍ഥികളുടെ ഗ്രേസ് മാര്‍ക്ക് ഇത്തവണ പുനഃക്രമീകരിച്ചിട്ടുണ്ട്.
എസ്എസ്എല്‍സി ഫലപ്രഖ്യാപനത്തോടൊപ്പം ടിഎച്ച്എസ്എല്‍സി, ടിഎച്ച്എസ്എല്‍സി (ഹിയറിംഗ് ഇംപേര്‍ഡ്), എസ്എസ്എല്‍സി (ഹിയറിംഗ് ഇംപേര്‍ഡ്), എഎച്ച്എസ്എല്സിഎന്നീ പരീക്ഷകളുടെ ഫലവും പ്രഖ്യാപിക്കും.
പ്രഖ്യാപനത്തിനു ശേഷം വൈകുന്നേരം നാലു മുതല്‍ പരീക്ഷാഫലം ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ PRD LIVE മൊബൈല്‍ ആപ്പിലും വിവിധ വെബ് സൈറ്റുകളിലും ലഭിക്കും. രാജ്യത്തിനു പുറത്ത് ഉള്‍പ്പെടെ 2,960 സെന്ററുകളിലായി പരീക്ഷ എഴുതിയ 4,19,128 വിദ്യാര്‍ഥികളുടെ റിസള്‍ട്ടാണ് പ്രഖ്യാപിക്കുന്നത്.
എസ്എസ്എല്‍സി പരീക്ഷാഫലം ലഭിക്കുന്ന വെബ്സൈറ്റുകള്‍:
www.prd.kerala.gov.in
https://results.kerala.gov.in
https://examresults.kerala.gov.in
https://pareekshabhavan.kerala.gov.in
https://results.kite.kerala.gov.in
https://sslcexam.kerala.gov.in
എസ്എസ്എല്‍സി (എച്ച്ഐ) റിസള്‍ട്ട് http://sslchiexam.kerala.gov.in ലും ടിഎച്ച്എസ്എല്‍സി (എച്ച്ഐ) ഫലം http:/thslchiexam.kerala.gov.in ലും ടിഎച്ച്എസ്എല്‍സി ഫലം http:// thslcexam.kerala.gov.in എന്ന വെബ്സൈറ്റിലും എഎച്ച് എസ്എല്‍സി ഫലം http://ahslcexam.kerala.gov.in എന്ന വെബ്സൈറ്റിലും ലഭ്യമാകും.
Discussion about this post