തിരുവനന്തപുരം: വിഷു ബമ്പര്‍ ലോട്ടറിയുടെ ഫലം പ്രഖ്യാപിച്ചു. 12 കോടിയുടെ ഒന്നാം സമ്മാനം VE 475588 ടിക്കറ്റിനാണ്. രണ്ടാം സമ്മാനം ഒരു കോടി രൂപ വീതം ആറുപേര്‍ക്കാണ് ലഭിക്കുന്നത്. രണ്ടാം സമ്മാനം നേടിയ ടിക്കറ്റ് നമ്പറുകള്‍ – VA 513003, VB 678985, VC 743934, VD 175757, VE 797565, VG 642218. മലപ്പുറം തിരൂരില്‍ വിറ്റ ടിക്കറ്റിനാണ് ഒന്നാംസമ്മാനം ലഭിച്ചത്. ആദര്‍ശ് സി.കെ. എന്ന ഏജന്റാണ് ഈ ടിക്കറ്റ് വിറ്റത്. ഏജന്‍സി നമ്പര്‍ M5087.
ബുധനാഴ്ച ഉച്ചയ്ക്കാണ് നറുക്കെടുപ്പ് നടന്നത്. തുകയുടെ 10 ശതമാനം ഏജന്‍സി കമ്മീഷനായി പോകും. ശേഷിക്കുന്ന തുകയില്‍ 30 ശതമാനം നികുതി കഴിഞ്ഞുള്ള തുക ജേതാവിന് ലഭിക്കും. 300 രൂപയായിരുന്നു ടിക്കറ്റ് വില.
Discussion about this post