ഭുവനേശ്വര്‍: ഒഡീഷയിലെ ബാലസോറില്‍ ട്രെയിന്‍ അപകടമുണ്ടായ സ്ഥലത്ത് രക്ഷാദൗത്യം പൂര്‍ത്തിയായതായി റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. അപകടത്തില്‍പെട്ട ബോഗികള്‍ ഇവിടെനിന്ന് മാറ്റി പാളം പൂര്‍വസ്ഥിതിയിലാക്കാനുള്ള നടപടികള്‍ തുടങ്ങി. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തും. ഇത്തരം ദുരന്തങ്ങള്‍ ഇനി ആവര്‍ത്തിക്കാതിരിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പ്രതികരിച്ചു.
വെള്ളിയാഴ്ച വൈകുന്നേരമാണ് രാജ്യത്തെ നടുക്കിയ അപകടമുണ്ടായത്. ചെന്നൈയിലേക്കുള്ള കോറാമണ്ഡല്‍ എക്സ്പ്രസ്, യശ്വന്ത്പുര്‍ – ഹൗറ എക്സ്പ്രസ് എന്നീ യാത്രാ ട്രെയിനുകളും ഒരു ചരക്ക് ട്രെയിനുമാണ് അപകടത്തില്‍പെട്ടത്.
ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 280 കടന്നു. 261 പേരുടെ മരണമാണ് റെയില്‍വേ ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ആയിരത്തോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
Discussion about this post