Wednesday, September 23, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

ഏപ്രില്‍ അഞ്ചുവരെ പ്രവൃത്തിദിനമാക്കാനെടുത്ത തീരുമാനം സര്‍ക്കാര്‍ പിന്‍വലിച്ചു

by Punnyabhumi Desk
Jun 8, 2023, 11:41 am IST
in കേരളം

തിരുവനന്തപുരം: സ്‌കൂളുകളില്‍ പാഠ്യഭാഗങ്ങള്‍ കുട്ടികളെ സമ്മര്‍ദ്ദത്തിലാക്കാതെ പഠിപ്പിച്ചുതീര്‍ക്കാന്‍ ഏപ്രില്‍ അഞ്ചുവരെ പ്രവൃത്തിദിനമാക്കുന്നതിനായി കൈക്കൊണ്ട തീരുമാനം സര്‍ക്കാര്‍ പിന്‍വലിച്ചു. മാര്‍ച്ച് 31ന് തന്നെ മദ്ധ്യവേനലവധി തുടങ്ങും. ഇതോടെ മൊത്തം പ്രവൃത്തിദിനങ്ങള്‍ 205 ആയി ചുരുങ്ങും. 210 ദിനങ്ങളാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നത്. സ്‌കൂള്‍ വിദ്യാഭ്യാസ ചട്ടത്തില്‍ പറയുന്നത് 220 ദിനങ്ങള്‍ വേണമെന്നാണ്.

അതേസമയം, 13 ശനിയാഴ്ചകള്‍ പ്രവൃത്തിദിനമാക്കാനുള്ള തീരുമാനത്തില്‍ മാറ്റമില്ല. എന്നാല്‍, അവധികള്‍ ഇല്ലാതെ തുടര്‍ച്ചയായി അഞ്ചു പ്രവൃത്തിദിനങ്ങള്‍ വന്നാല്‍ ആ ശനിയാഴ്ച ക്‌ളാസ് പാടില്ലെന്നാണ് അദ്ധ്യാപക സംഘടനകളുടെ നിലപാട്. അടുത്ത മാര്‍ച്ചിലെ രണ്ടു ശനിയാഴ്ചകള്‍ (16, 23) മാത്രമാണ് ഇത്തരത്തില്‍ വരുന്നത്.

205 പ്രവൃത്തി ദിനങ്ങള്‍ പുനഃക്രമീകരിച്ചുകൊണ്ടുള്ള വിദ്യാഭ്യാസ കലണ്ടര്‍ വൈകാതെ പുറത്തിറങ്ങും. വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന അദ്ധ്യാപക സംഘടനകളുടെ യോഗത്തിലാണ് മുന്‍തീരുമാനം സര്‍ക്കാര്‍ മാറ്റിയത്.

സ്‌കൂള്‍ പ്രവേശനോത്സവ വേദിയിലാണ് 210 പ്രവൃത്തി ദിനങ്ങളുണ്ടാകുമെന്നും മദ്ധ്യവേനലവധി ഏപ്രില്‍ ആറിനാണ് ആരംഭിക്കുന്നതെന്നും വിദ്യാഭ്യാസ മന്ത്രിയുടെ പ്രഖ്യാപനമുണ്ടായത്. ഇതിനെതിരെ അന്നുതന്നെ പ്രതിപക്ഷ അദ്ധ്യാപക സംഘടനകള്‍ രംഗത്തുവന്നിരുന്നു. മന്ത്രിയെ നേരില്‍ കണ്ട് പരാതി ബോധിപ്പിക്കുകയും ചെയ്തിരുന്നു. ഭരണപക്ഷ സംഘടനകളും എതിര്‍പ്പ് ഉയര്‍ത്തിയതോടെയാണ് ഇന്നലെ എല്ലാ സംഘടനകളുമായും മന്ത്രി ചര്‍ച്ച നടത്തിയത്.

നിലവിലെ നിയമങ്ങളും കോടതി വിധികളും ആഴ്ചയില്‍ അഞ്ചു പ്രവൃത്തി ദിനങ്ങള്‍ നിഷ്‌കര്‍ഷിക്കുന്ന പശ്ചാത്തലത്തിലാണ് 13 ശനിയാഴ്ചകള്‍ പഠന ദിവസമാക്കിയതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. ഓരോ വര്‍ഷവും അവധി ദിനങ്ങള്‍ വരുന്നതനുസരിച്ച് ഇതില്‍ ഏറ്റക്കുറച്ചില്‍ ഉണ്ടാവും.

ചര്‍ച്ചയില്‍ പൊതുവിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി റാണി ജോര്‍ജ്, പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എസ്. ഷാനവാസ് , സംഘടനാ നേതാക്കളായ എന്‍.ടി. ശിവരാജന്‍ (കെ.എസ്.ടി.എ), കെ. അബ്ദുള്‍ മജീദ് (കെ.പി.എസ്.ടി.എ), കെ. എം അബ്ദുള്ള (കെ.എസ്.ടി.യു), ജയകൃഷ്ണന്‍ (എ.കെ.എസ്.ടി.യു), ഗോപകുമാര്‍ (എന്‍.ടി.യു) എന്നിവര്‍ പങ്കെടുത്തു.

Share
Tweet
Send

Related News

കേരളം

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെ.കുഞ്ഞിക്കണ്ണന്‍ നിര്യാതനായി

കേരളം

തിരുമാന്ധാംകുന്ന് മാതൃക പിന്തുടരണം: മാര്‍ഗദര്‍ശക മണ്ഡലം

കേരളം

ശിവസേനയുടെ ആഭിമുഖ്യത്തില്‍ നടന്ന നാമജപ യജ്ഞവും സെക്രട്ടറിയേറ്റ് ധര്‍ണയും ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഉദ്ഘാടനം ചെയ്തു

പുതിയ വാർത്തകൾ

ലക്ഷ്മിക്കുട്ടി.വി.പിള്ള നിര്യാതയായി

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെ.കുഞ്ഞിക്കണ്ണന്‍ നിര്യാതനായി

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ജി.ഗോപിനാഥ് നിര്യാതനായി

തിരുമാന്ധാംകുന്ന് മാതൃക പിന്തുടരണം: മാര്‍ഗദര്‍ശക മണ്ഡലം

ശിവസേനയുടെ ആഭിമുഖ്യത്തില്‍ നടന്ന നാമജപ യജ്ഞവും സെക്രട്ടറിയേറ്റ് ധര്‍ണയും ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഉദ്ഘാടനം ചെയ്തു

സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 1-ാം സമാധിവാര്‍ഷികാചരണം ആഗസ്റ്റ് 16ന്

സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി

അദ്ധ്യാത്മരാമായണം കിളിപ്പാട്ട്

അഭേദാശ്രമത്തില്‍ കോടിയര്‍ച്ചന ജൂലൈ 11 ന് ആരംഭിക്കും

ശബരിമല തീര്‍ത്ഥാടനം: കൂടുതല്‍ കാര്യക്ഷമമാക്കാന്‍ വിപുലമായ പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.ജയകുമാര്‍

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies