തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ സാഗര്‍ പരിക്രമ പരിപാടിയുടെ ഏഴാം ഘട്ടത്തിന്റെ ഭാഗമായി കേന്ദ്ര ഫിഷറീസ്, മൃഗസംരക്ഷണ, ക്ഷീരവികസന മന്ത്രി പര്‍ഷോത്തം രുപാല തിരുവനന്തപുരത്തെ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം സന്ദര്‍ശിക്കുകയും വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ നിര്‍മാണ പുരോഗതി വിലയിരുത്തുകയും ചെയ്തു. വിഴിഞ്ഞം തുറമുഖ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ പര്‍ഷോത്തം രൂപാല യോഗത്തില്‍ പങ്കുവച്ചു. ഈ വര്‍ഷം സെപ്റ്റംബറോടെ ആദ്യത്തെ കപ്പല്‍ വിഴിഞ്ഞം തുറമുഖത്ത് അടുക്കുമെന്നും യോഗത്തില്‍ ഉദ്യോഗസ്ഥര്‍ കേന്ദ്രമന്ത്രിയെ അറിയിച്ചു.
2024 മെയ് മാസത്തോടെ തുറമുഖത്തിന്റെ ഒന്നാം ഘട്ടം പൂര്‍ണമാകുമെന്നതില്‍ കേന്ദ്രമന്ത്രി പോര്‍ട്ട് ഉദ്യോഗസ്ഥരെ അഭിനന്ദിച്ചു. എം. വിന്‍സന്റ് എംഎല്‍എ, വിഴിഞ്ഞം ഇന്റര്‍നാഷണല്‍ സീപോര്‍ട്ട് ലിമിറ്റഡ് മാനേജിങ് ഡയറക്ടര്‍ ഡോ. അദീല അബ്ദുള്ള തുടങ്ങിയവര്‍ അവലോകന യോഗത്തില്‍ പങ്കെടുത്തു. നേരത്തെ മുട്ടത്തറയിലെ മത്സ്യത്തൊഴിലാളി ഭവനസമുച്ചയവും മത്സ്യഫെഡ് ഫിഷ്നെറ്റ് ഫാക്ടറിയും കേന്ദ്ര മന്ത്രി സന്ദര്‍ശിച്ചു. മത്സ്യത്തൊഴിലാളികളുമായും ഫിഷ്നെറ്റ് ഫാക്ടറിയിലെ ജീവനക്കാരുമായും അദ്ദേഹം ആശയവിനിമയം നടത്തി. കാസര്‍കോട് ജൂണ്‍ 8ന് ആരംഭിച്ച അഞ്ച് ദിവസത്തെ സാഗര്‍ പരിക്രമ യാത്രയുടെ ഏഴാം ഘട്ടം തിരുവനന്തപുരത്ത് സമാപിച്ചു.
മത്സ്യത്തൊഴിലാളികളെയും മത്സ്യകര്‍ഷകരെയും വിവിധ ഗവണ്‍മെന്റ് പദ്ധതികളുടെ ഗുണഭോക്താക്കളെയും കാണാനും സംവദിക്കാനും അവരുടെ പ്രശ്നങ്ങളെ അറിയാനും രാജ്യത്തെ മത്സ്യബന്ധന മേഖലയുടെ വളര്‍ച്ചയെ മെച്ചപ്പെടുത്താനുമുള്ള നിര്‍ദ്ദേശങ്ങള്‍ മനസ്സിലാക്കുകയെന്നതാണ് സാഗര്‍ പരിക്രമ യാത്ര ലക്ഷ്യമിടുന്നത്.
Discussion about this post