തിരുവനന്തപുരം: എന്‍എസ്എസ് സ്ഥാപകാചാര്യനും സാമൂഹ്യ പരിഷ്‌കര്‍ത്താവുമായിരുന്ന മന്നത്ത് പത്മനാഭന്റെ പൗത്രന്‍ മന്നത്ത് ബാലശങ്കര്‍ അന്തരിച്ചു.
മന്നത്ത് പത്മനാഭന്റെ മകള്‍ ഡോ.സുമതിക്കുട്ടിയമ്മയുടെ മകനായ ബാലശങ്കര്‍ ചലച്ചിത്ര സംവിധാനം, ഗാനരചന, സാഹിത്യരചന തുടങ്ങിയ വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയാണ്. സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടിലെ മുന്‍ എഡിറ്ററും കേന്ദ്ര സംഗീതനാടക അക്കാദമി തിരുവനന്തപുരം കൂടിയാട്ടം കേന്ദ്രം മുന്‍ ഡയറക്ടറുമായിരുന്നു ബാലശങ്കര്‍. മകന്‍ സച്ചിന്‍ സംഗീതജ്ഞനാണ്.













