കൊച്ചി: സംസ്ഥാന സര്‍ക്കാരിന്റെ അധികാര ധാര്‍ഷ്ട്യത്തെ നിയമപരമായും ജനങ്ങളെ അണിനിരത്തിയും നേരിടുമെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശന്‍. കെപിസിസി പ്രസിഡന്റിനെതിരെ പൊലീസ് ചുമത്തിയത് കള്ളക്കേസാണ്. എന്തും ചെയ്യാമെന്ന അഹന്തയാണ് സര്‍ക്കാര്‍ നിലപാടുകളിലുള്ളത്. ഇത്തരം നടപടികളെ വച്ചുപൊറുപ്പിക്കില്ലെന്നും അദ്ദേഹം പ്രതികരിച്ചു. കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വന്തം ഓഫീസ് സ്വര്‍ണ്ണക്കള്ളക്കടത്ത് സംഘത്തിന് തട്ടിപ്പ് നടത്താന്‍ കളമൊരുക്കിയയാളാണ് മുഖ്യമന്ത്രിയെന്നും അദ്ദേഹം ആരോപിച്ചു.
കേരളത്തിലെ മുഖ്യമന്ത്രി ആരോപണങ്ങളുടെ ശരശയ്യയിലാണുള്ളത്. ഇതില്‍ നിന്ന് ശ്രദ്ധതിരിക്കാനായാണ് കെ.സുധാകരനെതിരെ കേസെടുത്തതെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ കേരളത്തില്‍ നടക്കുന്നത് മാധ്യമവേട്ടയാണ്. മോന്‍സനുമായി ബന്ധപ്പെട്ട മറ്റാര്‍ക്കെതിരെയും കേസെടുക്കാതെ കെ സുധാകരനെതിരെ മാത്രമാണ് കേസെടുത്തത്. ഇതിനെ നിയമപരമായും ജനങ്ങളെ അണിനിരത്തിയും നേരിടുമെന്നും അദ്ദേഹം പറഞ്ഞു. എഐ ക്യാമറ അഴിമതിയില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ കോടതിയില്‍ കേസ് ഫയല്‍ ചെയ്യും. കെ സുധാകരനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത് ചിലരെ ഭീഷണിപ്പെടുത്തിയാണ്. മുഖ്യമന്ത്രിയുടെ പിഎസിനെതിരെ മോന്‍സന്‍ മാവുങ്കലിന്റെ വെളിപ്പെടുത്തല്‍ അന്വേഷിക്കണം. മോന്‍സന് വിശ്വാസ്യത നല്‍കിയത് കേരളത്തിലെ പൊലീസാണെന്നും അദ്ദേഹം വിമര്‍ശിച്ചു.
Discussion about this post