ഡല്‍ഹി: അന്താരാഷ്ട്ര യോഗ ദിനമായ ജൂണ്‍ 21ന് ഐക്യരാഷ്ട്ര സഭയുടെ സെക്രട്ടേറിയറ്റില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി യോഗ സെഷന്‍ നയിക്കും. ഇന്ത്യയിലെ യുഎന്‍ റെസിഡന്റ് കോര്‍ഡിനേറ്റര്‍ ഷോംബി ഷാര്‍പ്പാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഐക്യരാഷ്ട്രസഭയുടെ സമാധാന പരിപാലനത്തിന്റെ 75-ാം വാര്‍ഷികത്തോടനുബന്ധിച്ച് നടന്ന സെമിനാറില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് യോഗാ ദിനത്തെപ്പറ്റി ഷോംബി ഷാര്‍പ്പ് പ്രതികരിച്ചത്. ലോകമൊട്ടാകെ ഇരുകൈയും നീട്ടി സ്വീകരിച്ച ഭാരതീയ ദര്‍ശനസമ്പത്താണ് യോഗ. യോഗദിനം പ്രാബല്യത്തിലായതോടെ എല്ലാരാജ്യങ്ങളും ഇതിന്റെ പ്രാധാന്യം മനസിലാക്കിയിട്ടുണ്ട്.
യോഗയെ ആഗോളതലത്തില്‍ അംഗീകരിച്ചുകൊണ്ട്, 2014 ഡിസംബറില്‍ ഐക്യരാഷ്ട്രസഭ ജൂണ്‍ 21 അന്താരാഷ്ട്ര യോഗ ദിനമായി പ്രഖ്യാപിച്ചത്. ഇതേതുടര്‍ന്ന് 175 അംഗരാജ്യങ്ങള്‍ ഇതില്‍ ഒപ്പുവെയ്ക്കുകയായിരുന്നു. യോഗ പരിശീലിക്കുന്നതിന്റെ ഗുണങ്ങളെപ്പറ്റി ലോകമെമ്പാടും അവബോധം വളര്‍ത്തുകയാണ് ഈ ദിനം കൊണ്ട് ലക്ഷ്യമിടുന്നത്.
Discussion about this post