ന്യൂഡല്‍ഹി: ബിപോര്‍ജോയ് ചുഴലിക്കാറ്റ് തെക്ക് പടിഞ്ഞാറന്‍ രാജസ്ഥാന്‍ മേഖലയില്‍ അതിതീവ്ര ന്യുനമര്‍ദ്ദമായി രൂപംകൊണ്ടിരിക്കയാണ്. കിഴക്ക് വടക്ക് ദിശയില്‍ സഞ്ചരിച്ച് അടുത്ത ആറ് മണിക്കൂറിനുള്ളില്‍ തീവ്ര ന്യുന മര്‍ദ്ദമായി വീണ്ടും ശക്തി കുറയാനാണ് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. രാജസ്ഥാനില്‍ ബിപോര്‍ജോയിക്ക് മുന്നോടിയായുള്ള ശക്തമായ മഴയില്‍ കനത്ത നാശനഷ്ടമുണ്ടായി. ജലോര്‍, ചനോഡ്, മാര്‍വര്‍ പ്രദേശങ്ങളില്‍ വീശിയടിക്കുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ നിഗമനം. രാജസ്ഥാനില്‍ ഇന്നും നാളെയും കനത്ത മഴയ്ക്ക് സാദ്ധ്യയുണ്ടെന്നാണ് റിപ്പോര്‍ട്ട്. ബാര്‍മര്‍, ജയ്സാല്‍മിര്‍ ഉള്‍പ്പെടെ രാജസ്ഥാന്റെ തെക്കുപടിഞ്ഞാറുള്ള ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.
അതേസമയം കേരളത്തില്‍ വരുന്ന മൂന്ന് മണിക്കൂറില്‍ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ മിതമായ മഴയ്ക്കും മറ്റു ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്കും സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരളത്തില്‍ അടുത്ത അഞ്ച് ദിവസം വ്യാപകമായി ഇടി മിന്നലോടുകൂടിയ മഴയും ജൂണ്‍ 18 മുതല്‍ 21 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴക്കും സാദ്ധ്യതയുണ്ട്.
Discussion about this post