ശബരിമല: ശബരിമലയില്‍ ഭക്തന്‍ കാണിക്കയായി സമര്‍പ്പിച്ച സ്വര്‍ണവള മോഷണം പോയി. 10.95 ഗ്രാം വരുന്ന വള മോഷ്ടിച്ച ദേവസ്വം ജീവനക്കാരന്‍ അറസ്റ്റിലായി. ഭണ്ഡാരം ഡ്യൂട്ടിയിലുണ്ടായിരുന്ന വാസുദേവപുരം ക്ഷേത്ര തളി ജീവനക്കാരന്‍ റെജികുമാറാണ് വള മോഷ്ടിച്ചതെന്ന് ദേവസ്വം വിജിലന്‍സ് കണ്ടെത്തി. കഴിഞ്ഞ 16നാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. ദേവസ്വം ബോര്‍ഡിലെ ഒരുദ്യോഗസ്ഥനാണ് ദേവന്റെ തിരുമുന്‍പിലെ ഭണ്ഡാരത്തില്‍ കാണിക്കയായി സ്വര്‍ണം നിക്ഷേപിച്ചത്. എന്നാല്‍ കണക്കില്‍ ഇത് വന്നിട്ടില്ലെന്ന് മനസിലായതിനെ തുടര്‍ന്ന് ശബരിമല എക്സിക്യൂട്ടീവ് ഓഫീസര്‍ക്ക് പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് വിജിലന്‍സ് എസ് ഐ ബിജു രാധാകൃഷ്ണന്റെ നേതൃത്വത്തില്‍ ഞായറാഴ്ച സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചു. സോപാനത്തില്‍ ഭണ്ഡാരത്തില്‍ കണ്‍വെയര്‍ ബെല്‍റ്റുവഴി വന്ന ആഭരണം റെജികുമാര്‍ മാലിന്യത്തിനിടയിലേക്ക് തള്ളിയിടുന്നതും പിന്നീട് കൈവശമാക്കുന്നതിന്റെയും തെളിവ് ലഭിക്കുകയായിരുന്നു.
റെജികുമാറിന്റെ മുറി പരിശോധിച്ച വിജിലന്‍സ് സംഘം ആഭരണം കണ്ടെത്തിയതിനെ തുടര്‍ന്ന് കേസെടുത്ത് പമ്പാ പൊലീസിന് കൈമാറി. ഇന്ന് പ്രതിയെ റാന്നി കോടതിയില്‍ ഹാജരാക്കും.
Discussion about this post