Wednesday, March 4, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

സംസ്ഥാനത്തെ കര്‍ഷകര്‍ക്ക് ഏകീകൃത തിരിച്ചറിയല്‍ കാര്‍ഡ് ഏര്‍പ്പെടുത്തും: കൃഷി മന്ത്രി പി.പ്രസാദ്

by Punnyabhumi Desk
Jun 21, 2023, 03:25 pm IST
in കേരളം

തിരുവനന്തപുരം: സംസ്ഥാനത്തെ കര്‍ഷകര്‍ക്ക് ഏകീകൃത തിരിച്ചറിയല്‍ കാര്‍ഡ് സംവിധാനം ഏര്‍പ്പെടുത്തുമെന്ന് കൃഷി വകുപ്പ് മന്ത്രി പി.പ്രസാദ്. തദ്ദേശീയമായി ഉത്പാദിപ്പിക്കുന്ന കാര്‍ഷിക ഉത്പന്നങ്ങള്‍ ഓണ്‍ലൈന്‍ വിപണിയിലൂടെ വില്‍ ക്കുന്നതിനായി കല്ലിയൂര്‍ ഗ്രാമപഞ്ചായത്തില്‍ ആരംഭിച്ച ഓണ്‍ലൈന്‍ ഇക്കോഷോപ്പിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാവര്‍ക്കും വിഷരഹിതമായ പച്ചക്കറികള്‍ ലഭ്യമാക്കുന്നതിനുവേണ്ടിയാണ് സംസ്ഥാനത്ത് ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി 10,000 കൃഷിക്കൂട്ടങ്ങള്‍ രൂപീകരിക്കാന്‍ തീരുമാനിച്ചത്. നിലവില്‍ 23,000 കൃഷിക്കൂട്ടങ്ങള്‍ സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഏറ്റവും കൂടുതല്‍ കൃഷിക്കൂട്ടങ്ങള്‍ രൂപീകരിച്ച ഗ്രാമപഞ്ചായത്തുകളിലൊന്ന് കല്ലിയൂരാണെന്നും മന്ത്രി പറഞ്ഞു. കാര്‍ഷിക ഉത്പന്നങ്ങള്‍ ആകര്‍ഷകമായ രീതിയില്‍ പാക്ക് ചെയ്യുന്നതിന് കല്ലിയൂരിലെ കര്‍ഷകര്‍ക്ക് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പാക്കേജിംഗിന്റെ വിദഗ്ധ പരിശീലനം നല്‍കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഇക്കോഷോപ്പില്‍ സംഭരിക്കുന്ന മൂല്യവര്‍ദ്ധിത ഉത്പന്നങ്ങള്‍ ഉള്‍പ്പെടെയുള്ള എല്ലാ കാര്‍ഷിക ഉത്പന്നങ്ങളും കല്ലിയൂര്‍ ഗ്രീന്‍സ് എന്ന പേരില്‍ ബ്രാന്‍ഡ് ചെയ്താണ് വിപണിയിലെത്തിക്കുന്നത്. പഞ്ചായത്തില്‍ രൂപീകരിച്ചിട്ടുള്ള 176 കൃഷിക്കൂട്ടങ്ങള്‍ക്ക് മികച്ച വിപണി ഒരുക്കുന്നതിനൊപ്പം പൊതുജനങ്ങള്‍ക്ക് കുറഞ്ഞ നിരക്കില്‍ ഗുണമേന്മയുള്ളതും വിഷരഹിതവുമായ ഉത്പന്നങ്ങള്‍ വാങ്ങാനും ഇക്കോഷോപ്പിലൂടെ കഴിയും. തദ്ദേശീയമായി നിര്‍മിക്കുന്ന മഞ്ഞള്‍പ്പൊടി, നാടന്‍ കുത്തരി, പച്ചരി, വയനാടന്‍ സ്റ്റൈലില്‍ ഉത്പാദിപ്പിച്ച നെന്മേനി, ചിറ്റുണ്ടി, കെട്ടിനാട്ടി അരി, വിവിധ അരിയുത്പന്നങ്ങള്‍, ചക്കയില്‍ നിന്നുണ്ടാക്കിയ 10 മൂല്യവര്‍ദ്ധിത ഉത്പ്പനങ്ങള്‍, വിവിധ തരം അച്ചാറുകള്‍, ചമ്മന്തിപ്പൊടി, മുളപ്പിച്ച പച്ചക്കറികള്‍ തുടങ്ങിയ നാല്‍പ്പതോളം സാധനങ്ങളാണ് നിലവില്‍ ലഭ്യമാക്കിയിട്ടുള്ളത്. അവിയല്‍, തോരന്‍, സാമ്പാര്‍ തുടങ്ങിയവയ്ക്ക് വേണ്ടി തയ്യാറാക്കിയ കട്ട് വെജിറ്റബിളുകള്‍ക്കും ആവശ്യക്കാരേറെയാണ്. പ്ലേസ്റ്റോറില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യുന്ന ആപ്പ് വഴിയോ ഇക്കോഷോപ്പില്‍ സ്ഥാപിച്ചിരിക്കുന്ന ക്യൂ ആര്‍ കോഡ് സ്‌കാന്‍ ചെയ്‌തോ ഷോപ്പിംഗ് നടത്താം. ഇതിനുപുറമെ ഫോണിലൂടെയും വാട്‌സാപ്പിലൂടെയും ഓര്‍ഡറുകള്‍ നല്‍കാം. നഗരത്തിലെ 25 കിലോമീറ്റര്‍ പരിധിയില്‍ ഹോം ഡെലിവറി സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. അടുത്ത ഘട്ടമെന്ന നിലയില്‍ ജില്ലയിലെ വിവിധ പ്രദേശങ്ങളിലേക്ക് കൂടി ഹോം ഡെലിവറി സംവിധാനം വ്യാപിപ്പിക്കും.

കല്ലിയൂര്‍ ഗ്രീന്‍സ് ലോഗോയുടെ പ്രകാശനവും കൃഷിക്കൂട്ടങ്ങള്‍ക്കൊരു കൈത്താങ്ങ് സംയുക്ത പദ്ധതി, കൃഷിക്കൂട്ടങ്ങള്‍ക്ക് നെയിംബോര്‍ഡ് സ്ഥാപിക്കല്‍, പ്രകൃതി സൗഹൃദ കൃഷിയിട പദ്ധതി എന്നിവയുടെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു. പരിപാടിയോടനുബന്ധിച്ച് മൂല്യവര്‍ദ്ധിത ഉത്പന്നങ്ങളുടെ പ്രദര്‍ശനവും മികച്ച പ്രകടനം കാഴ്ചവച്ച കര്‍ഷക കൂട്ടങ്ങള്‍, മുതിര്‍ന്ന കര്‍ഷകര്‍ എന്നിവരെ ആദരിക്കല്‍ ചടങ്ങും നടന്നു. എം. വിന്‍സെന്റ് എം.എല്‍.എ അധ്യക്ഷനായ ചടങ്ങില്‍ കല്ലിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ചന്തുകൃഷ്ണ, വൈസ് പ്രസിഡന്റ് വി. സരിത, ത്രിതല പഞ്ചായത്തംഗങ്ങള്‍, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ എസ്. അനില്‍ കുമാര്‍, കല്ലിയൂര്‍ കൃഷി ഓഫീസര്‍ സി. സ്വപ്ന, കര്‍ഷകര്‍, രാഷ്ട്രീയ – സാംസ്‌ക്കാരിക രംഗത്തെ പ്രമുഖര്‍ എന്നിവരും സംബന്ധിച്ചു.

ShareTweetSend

Related News

കേരളം

ഓപ്പറേഷൻ ഡി -ഹണ്ട്: 41 പേരെ അറസ്റ്റ് ചെയ്തു; കഞ്ചാവും മറ്റു മയക്കുമരുന്നുകളും പിടിച്ചെടുത്തു

കേരളം

ശ്രീരാമനവമി രഥയാത്ര മാര്‍ച്ച് 3ന് കേരളത്തില്‍ പരിക്രമണം ആരംഭിക്കും

കേരളം

ആറ്റുകാല്‍ പൊങ്കാല മഹോത്സവം 2026: അംബാ പുരസ്‌കാരം മോഹന്‍ലാല്‍ ഏറ്റുവാങ്ങിയപ്പോള്‍

Discussion about this post

പുതിയ വാർത്തകൾ

ഓപ്പറേഷൻ ഡി -ഹണ്ട്: 41 പേരെ അറസ്റ്റ് ചെയ്തു; കഞ്ചാവും മറ്റു മയക്കുമരുന്നുകളും പിടിച്ചെടുത്തു

ശ്രീരാമനവമി രഥയാത്ര മാര്‍ച്ച് 3ന് കേരളത്തില്‍ പരിക്രമണം ആരംഭിക്കും

ഡോ. സുകുമാരന്‍ നായര്‍ നിര്യാതനായി

ആറ്റുകാല്‍ പൊങ്കാല മഹോത്സവം 2026: അംബാ പുരസ്‌കാരം മോഹന്‍ലാല്‍ ഏറ്റുവാങ്ങിയപ്പോള്‍

പരമേശ്വരന്‍ നായര്‍ നിര്യാതനായി

ശ്രീരാമനവമി രഥയാത്രയ്ക്ക് ഭക്തിനിര്‍ഭരമായ തുടക്കം

ഫോട്ടോ: രാജു സുന്ദരം

ശ്രീരാമനവമി രഥയാത്രയ്ക്കായി ശ്രീരാമരഥം അനന്തപുരിയില്‍ നിന്നും ശ്രീമൂകാംബികയിലേക്ക് തിരിച്ചു

തിരുവനന്തപുരത്ത് ഹിന്ദു കുടുംബ സമീക്ഷ ഇന്ന് നടക്കും

ഹിന്ദു കുടുംബ സമീക്ഷ: പത്തനംതിട്ട ജില്ലയില്‍ ചെറുകോല്‍പ്പുഴ കലാലയം ഓഡിറ്റോറിയത്തില്‍ നടന്നു

പ്രധാനമന്ത്രിയെ വരവേല്‍ക്കാന്‍ അനന്തപുരി ഒരുങ്ങി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies