കൊച്ചി: മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ.രാഗേഷിന്റെ ഭാര്യ പ്രിയാ വര്‍ഗീസിനു കണ്ണൂര്‍ സര്‍വകലാശാല അസോ. പ്രൊഫസര്‍ നിയമനത്തിനുവേണ്ടുന്നതായ അധ്യാപന പരിചയം ഇല്ലെന്ന കാരണം ചൂണ്ടിക്കാട്ടി ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധി ഡിവിഷന് ബെഞ്ച് റദ്ദാക്കിയിരുന്നു. യോഗ്യത കണക്കാക്കുന്നതില്‍ സിംഗിള്‍ ബെഞ്ചിന് വീഴ്ച പറ്റിയെന്ന പ്രിയയുടെ വാദം അംഗീകരിച്ചാണ് ഉത്തരവ്.
ജസ്റ്റീസ് ദേവന് രാമചന്ദ്രന്റെ ഉത്തരവാണ് ജസ്റ്റീസ് എ.കെ. ജയശങ്കര്‍ നമ്പ്യാര്‍, ജസ്റ്റീസ് മുഹമ്മദ് നിയാസ് എന്നിവരടങ്ങിയ ബെഞ്ച് റദ്ദാക്കിയത്. യുജിസി മാനദണ്ഡമനുസരിച്ച് അസോസിയേറ്റ് പ്രഫസര്‍ നിയമനത്തിന് അസിസ്റ്റന്റ് പ്രഫസര്‍ തസ്തികയില്‍ എട്ടുവര്‍ഷത്തെ അധ്യാപനപരിചയം ആവശ്യമാണ്. അത് പ്രിയ വര്‍ഗീസിന് ഇല്ലെന്നായിരുന്നു സിംഗിള്‍ബെഞ്ച് വിധി. യോഗ്യത കണക്കാക്കുന്നതില്‍ സിംഗിള്‍ ബെഞ്ചിന് വീഴ്ചപറ്റിയെന്ന് ഡിവിഷന് ബെഞ്ച് വിലയിരുത്തി.
അസോ. പ്രഫസര്‍ തസ്തികയില്‍ നിയമനം നേടാന്‍ പ്രിയ വര്‍ഗിസിന് വേണ്ടത്ര അധ്യാപന പരിചയമില്ലെന്ന് ആരോപിച്ച് നിയമന പട്ടികയില്‍ രണ്ടാമതുള്ള ഡോ. ജോസഫ് സ്കറിയ നല്കിയ ഹര്‍ജിയിലായിരുന്നു സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ്. യുജിസിയുടെ നിബന്ധനകളെ മറികടക്കാന്‍ കോടതിക്ക് കഴിയില്ലെന്നും ജസ്റ്റീസ് ദേവന് രാമചന്ദ്രന് നേരത്തെ വ്യക്തമാക്കിയിരുന്നു.
Discussion about this post