ചങ്ങനാശേരി: നായര്‍ സര്‍വീസ് സൊസൈറ്റി ജനറല്‍ സെക്രട്ടറിയായി ജി.സുകുമാരന്‍ നായര്‍ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. എന്‍.വി.അയ്യപ്പന്‍ പിള്ളയാണ് ട്രഷറര്‍. കെ.ബി. ഗണേഷ് കുമാറിനെ ഡയറക്ടര്‍ ബോര്‍ഡില്‍ ഉള്‍പ്പെടുത്തിയാണ് പുതിയ ഭരണസമിതി രൂപീകരിച്ചത്.
2023-24 വര്‍ഷത്തെ ബജറ്റും പെരുന്നയില്‍ ചേര്‍ന്ന പൊതുയോഗത്തില്‍ പാസാക്കി. ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായരാണ് 144.25 കോടി രൂപ വരവും അത്രയും തന്നെ ചെലവും പ്രതീക്ഷിക്കുന്ന ബജറ്റ് അവതരിപ്പിച്ചത്. പ്രസിഡന്റ് ഡോ.എം.ശശികുമാര്‍ അധ്യക്ഷനായിരുന്നു. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളോടും സമദൂര നിലപാടിലൂടെ എന്‍എസ്എസ് മുന്നോട്ടു പോകുമെന്ന് ജി.സുകുമാരന്‍ നായര്‍ ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു.
Discussion about this post