തിരുവനന്തപുരം: കഴക്കൂട്ടത്ത് യുവതിയെ ക്രൂരമായി പീഡിപ്പിച്ച കേസിലെ പ്രതിയായ കിരണിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. കിരണ്‍ പീഡനദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണും ഇന്ന് ഫൊറന്‍സിക് പരിശോധനയ്ക്ക് നല്‍കും.
കഴിഞ്ഞദിവസം രാത്രിയില്‍ കഴക്കൂട്ടം ചന്തവിള റോഡിലെ ഗോഡൗണിലെത്തിച്ചാണ് യുവതിയെ ആറ്റിങ്ങല്‍ സ്വദേശിയായ കിരണ്‍ ക്രൂരമായി ബലാത്സംഗത്തിന് ഇരയാക്കിയത്. കൈകള്‍ കെട്ടിയിട്ടായിരുന്നു പീഡനം നടത്തിയത്. ദൃശ്യങ്ങള്‍ മൊബൈല്‍ പകര്‍ത്തുകയും ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തു. രാവിലെ യുവതി ഗോഡൗണില്‍ നിന്നും ഇറങ്ങി ഓടിരക്ഷപ്പെടുകയായിരുന്നു. പിടികൂടാനായി പ്രതിയും പിന്തുടര്‍ന്നിരുന്നു. യുവതിയുടെ നിലവിളി കേട്ടെത്തിയ നാട്ടുകാരാണ് രക്ഷപ്പെടുത്തിയത്. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്നെത്തിയ കഴക്കൂട്ടം പൊലീസ് പ്രതി കിരണിനെ ഗോഡൗണില്‍ നിന്ന് പിടികൂടുകയായിരുന്നു. യുവതി തിരുവനന്തപുരത്തെ എസ്എടി ആശുപത്രിയില്‍ ചികിത്സയിലാണ്.
Discussion about this post