ശ്രീനഗര്‍: അമര്‍നാഥ് യാത്രയ്ക്കുള്ള എല്ലാവിധ ഒരുക്കങ്ങളും പൂര്‍ത്തിയായി. 62 ദിവസം നീളുന്ന അമര്‍നാഥ് യാത്ര ജൂലൈ ഒന്നിനാണ് ആരംഭിക്കുന്നത്. ശ്രീനഗറില്‍ നിന്ന് 136 കിലേമീറ്റര്‍ വടക്കുകിഴക്ക് ഭാഗത്തായി സമുദ്രനിരപ്പില്‍ നിന്ന് 13,000 അടി ഉയരത്തിലാണ് പ്രസിദ്ധമായ അമര്‍നാഥ്‌ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. യാത്രയ്ക്ക് മുന്നോടിയായി നിരവധി തീര്‍ത്ഥാടകരാണ് ജമ്മുവിലെത്തുന്നത്. ഉത്തര്‍പ്രദേശ്, മദ്ധ്യപ്രദേശ്, ഗുജറാത്ത്, ജാര്‍ഖണ്ഡ് എന്നിവിടങ്ങളില്‍ നിന്നുള്ള 200-ലധികം തീര്‍ത്ഥാടക സംഘങ്ങളാണ് ഹിമാലയത്തിലെ ഭഗവതി നഗര്‍ ബേസ് ക്യാമ്പിലെത്തുന്നത്.
ജൂലൈയില്‍ ആരംഭിക്കുന്ന അമര്‍നാഥ് യാത്രയില്‍ പങ്കെടുക്കാന്‍ രാജ്യത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നുള്ള തീര്‍ത്ഥാടകരാണ് ഹിമാലയത്തിലെത്തുന്നത്. തെക്കന്‍ കാശ്മീര്‍ ഹിമാലയത്തിലെ ഗുഹാക്ഷേത്രത്തിലാണ് തീര്‍ത്ഥാടകര്‍ പ്രാര്‍ത്ഥന നടത്തുന്നത്. എല്ലാ വര്‍ഷവും ജൂണില്‍ അമര്‍നാഥ് യാത്ര ആരംഭിക്കുകയും ആഗസ്റ്റ 31-ന് യാത്ര അവസാനിക്കുകയും ചെയ്യും.
Discussion about this post