കണ്ണൂര്‍: കണ്ണൂരില്‍ ക്ഷേത്രങ്ങള്‍ കേന്ദീകരിച്ച് മോഷണം. പൂക്കോ ശ്രീ ചോക്കിലോട്ട് മൊയിലോം ശിവക്ഷേത്രത്തിന്റെയും കല്ലുള്ളപുനത്തില്‍ ശ്രീ മുത്തപ്പന്‍ മുടിപ്പുരയിലെയും കാണിക്കവഞ്ചികളാണ് കുത്തിത്തുറന്ന് മോഷണം നടത്തിയത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. അടുത്തകാലത്തായി വര്‍ദ്ധിച്ചു വരുന്ന ക്ഷേത്രക്കവര്‍ച്ചയ്‌ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ക്ഷേത്ര സേവാസമിതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.













