ഗുവാഹത്തി: ഏകീകൃത സിവില്‍ കോഡ് രാജ്യത്ത് നടപ്പിലാക്കേണ്ടത് അനിവാര്യമാണെന്ന് ഉപരാഷ്ട്രപതി ജഗദീപ് ധന്‍കര്‍. ഏകീകൃത സിവില്‍ കോഡ് രാജ്യത്തെ എല്ലാവിഭാഗം ജനങ്ങളെയും ഒരുകൂടക്കീഴില്‍ കൊണ്ടുവരും. സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്കായുള്ള തെറ്റിദ്ധരിപ്പിക്കലാണ് ഇപ്പോള്‍ നടക്കുന്നത്. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ നടന്ന 25-ാം കോണ്‍വൊക്കേഷന്‍ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭരണഘടന വിഭാവനം ചെയ്യുന്ന ചില കാര്യങ്ങള്‍ രാജ്യത്ത് നടപ്പിലാക്കേണ്ടത് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഉത്തരവാദിത്വമാണ്. ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് ചിലരില്‍ നിന്നും ഉയര്‍ന്നുവന്ന പ്രതികരണം അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചിരിക്കയാണ്. രാജ്യത്തെ ജനങ്ങളുടെ സംരക്ഷണത്തിനായി ഈ നിയമം നടപ്പിലാക്കേണ്ടതുണ്ടെന്നും ധന്‍കര്‍ പ്രതികരിച്ചു.
ഇന്നല്ലെങ്കില്‍ നാളെ ഏകീകൃത സിവില്‍ കോഡ് രാജ്യത്ത് നടപ്പിലാക്കേണ്ടതായി വരും. നിയമം നടപ്പിലാക്കുന്നത് വൈകിപ്പിക്കുന്നത് നമ്മുടെ മൂല്യശോഷണം കൂടിയാണ്. ഏകീകൃത സിവില്‍ കോഡ് നമ്മുടെ രാജ്യത്തെയും ദേശീയതയെയും കൂടുതല്‍ സുദൃഢമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Discussion about this post