കണ്ണൂര്‍: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ കണ്ണൂര്‍ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടര്‍ നാളെ അവധി പ്രഖ്യാപിച്ചു. പ്രൊഫഷണല്‍ കോളേജുകള്‍, അങ്കണവാടി, ഐ,സി..എസ്.ഇ. സി.ബി.എസ്,ഇ സ്‌കൂളുകള്‍, മദ്രസകള്‍ എന്നിവയ്ക്കും അവധി ബാധകമാണെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. നാളത്തെ അവധി മൂലം നഷ്ടപ്പെടുന്ന പഠനസമയം ക്രമീകരിക്കുന്നതിന് വിദ്യാഭ്യാസ സ്ഥാപന മേധാവികള്‍ നടപടി സ്വീകരിക്കണം. വിദ്യാര്‍ത്ഥികളെ മഴക്കെടുതിയില്‍ നിന്ന് അകറ്റി നിറുത്തുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കണമെന്നും കളക്ടര്‍ അറിയിച്ചു. അതേസമയം നാളെ നടത്താനിരുന്ന പി.എസ്.സി പരീക്ഷകള്‍ മാറ്റമുണ്ടായിരിക്കില്ല.
: അതിതീവ്ര മഴയ്ക്ക് സാദ്ധ്യതയുള്ളതിനാല്‍ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ സംസ്ഥാന ദുരന്ത നിവാരണ വകുപ്പ്. റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. കനത്ത മഴ ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, വെള്ളപ്പാച്ചില്‍ തുടങ്ങിയ അതിതീവ്ര അപകടങ്ങള്‍ സൃഷ്ടിക്കുമെന്നും മുന്നറിയിപ്പുണ്ട്. അതേസമയം, കണ്ണൂരില്‍ ചെറുപുഴ ഉദയംകാണാക്കുണ്ടില്‍ ഉരുള്‍പൊട്ടി റോഡ് ഒലിച്ചുപോയി. വൈതല്‍ക്കുണ്ട് വെള്ളച്ചാട്ടത്തിന് സമീപവും ഉരുള്‍പൊട്ടി. മുഴപ്പിലങ്ങാട് വീടുകളില്‍ വെള്ളം കയറി. പ്രദേശത്തെ എട്ട് കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചിരിക്കുകയാണ്. കണ്ണൂരില്‍ പഴശ്ശി ഡാമിന്റെ ഷട്ടറുകള്‍ 35 സെന്റിമീറ്റര്‍ ഉയര്‍ത്തി.ഇന്ന് ഏഴ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ടുള്ളത്. കേരള തീരത്ത് (വിഴിഞ്ഞം മുതല്‍ കാസര്‍ഗോഡ് വരെ) നാളെ രാത്രി 11.30 വരെ 3.5 മുതല്‍ 4.3 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലയ്ക്കും കടലാക്രമണത്തിനും സാദ്ധ്യതയുള്ളതായും മുന്നറിയിപ്പുണ്ട്. കേരള – കര്‍ണാടക- ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
Discussion about this post