തിരുവനന്തപുരം: പൂങ്കുളത്ത് സിസ്റ്റര്‍ മേരി ആന്‍സിയെ വാട്ടര്‍ ടാങ്കില്‍ മരിച്ച നിലയില്‍ കണ്ട സംഭവത്തില്‍ ദുരൂഹതയേറുന്നു. സംഭവം നടന്ന ദിവസം പുലര്‍ച്ചെ രണ്ടുപേര്‍ കോണ്‍വെന്റില്‍ നിന്ന് പുറത്തുപോകുന്നത് കണ്ടതായി ദൃക്‌സാക്ഷികള്‍ പോലീസിന് മൊഴി നല്‍കി. കോണ്‍വെന്റിന് സമീപമുള്ള ഒരു ചായക്കടക്കാരനും സമാനമായ മൊഴിയാണ് നല്‍കിയത്. സിസ്റ്ററിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് നാട്ടുകാര്‍ നേരത്തെ ആരോപിച്ചിരുന്നു. സംഭവം ആത്മഹത്യയാണ് എന്നാണ് പോലീസിന്റെ നിഗമനം. പുലര്‍ച്ചെ പള്ളിയില്‍ പോകാനായി രണ്ട് കന്യാസ്ത്രീകള്‍ മാത്രമാണ് കോണ്‍വെന്റില്‍ നിന്ന് പുറത്തുപോയത് എന്നാണ് അന്വേഷണസംഘം പറയുന്നത്.
Discussion about this post