അഹമ്മദാബാദ്: സമാധാന സമരത്തിന്റെ വിശ്വാസ്യത അന്നാ ഹസാരെയുടെ അഴിമതിവിരുദ്ധ സമരം തെളിയിച്ചിരിക്കുന്നതായി ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി അഭിപ്രായപ്പെട്ടു. ഈ പാത ഭീകരവാദികളും അക്രമരാഷ്ട്രീയക്കാരും തിരിച്ചറിയണം. ഇന്ത്യക്കാരുടെ ഡിഎന്‍എയില്‍ അക്രമരാഹിത്യം അടങ്ങിയിരിക്കുന്നുവെന്നു ഭൂതകാലവും വര്‍ത്തമാനവും തെളിയിച്ചുവെന്നും അദ്ദേഹം ട്വിറ്ററില്‍ രേഖപ്പെടുത്തി. സമാധാനസമരം ലോകജനതയുടെ മുന്നില്‍ ഇന്ത്യയെ കൂടുതല്‍ ഉയരങ്ങളിലെത്തിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Discussion about this post